ജനുവരി 3-ാം വാരം മമ്മൂട്ടി ഇറങ്ങും, ഒരുങ്ങുന്നത് വന്‍ ചിത്രം

ജനുവരി 3-ാം വാരം മമ്മൂട്ടി ഇറങ്ങും, ഒരുങ്ങുന്നത് വന്‍ ചിത്രം

കോവിഡിനെ തുടര്‍ന്ന് നീണ്ട ഇടവേളയെടുത്ത മലയാളികളുടെ പ്രിയതാരം മമ്മൂട്ടി ജനുവരി 3-ാം വാരം പുതിയ ചിത്രത്തില്‍ ജോയിന്‍ ചെയ്യുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാര്‍ച്ചിനു ശേഷം ഒരു പരസ്യ ചിത്രത്തില്‍ മാത്രമാണ് താരം വേഷമിട്ടിട്ടുള്ളത്. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മെഗാസ്റ്റാര്‍ അടുത്തതായി എത്തുന്നത് എന്നാണ് വിവരം. എന്നാല്‍ ഇത് ആരാധകര്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ചിത്രം ബിലാല്‍ അല്ലെന്നും ബിലാലിന് മുമ്പ് മമ്മൂട്ടിക്കായി മറ്റൊരു ചിത്രം അമല്‍ ഒരുക്കുകയാണെന്നുമാണ് സൂചന. നേരത്തേ ബിലാല്‍ ഷൂട്ടിംഗ് തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നതിന്‍റെ ദിവസങ്ങള്‍ മാത്രം മുമ്പാണ് ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കപ്പെട്ടത്.

വണ്‍, ദി പ്രീസ്റ്റ് എന്നിവയാണ് മമ്മൂട്ടിയുടേതായി ഷൂട്ടിംഗ് പൂര്‍ത്തിയാക്കി റിലീസ് കാക്കുന്ന സിനിമകള്‍. കഴിഞ്ഞ ദിവസം നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരിന്‍റെ മകളുടെ വിവാഹത്തില്‍ താരം പങ്കെടുത്തതിന്‍റെ വിഡിയോയും ഫോട്ടോയുമെല്ലാം ഇപ്പോള്‍ വൈറലാകുകയാണ്. വെട്ടിയൊതുക്കിയ താടിയും അല്‍പ്പം പിരിച്ച മീശയും പിന്നില്‍ കെട്ടിവെച്ച മുടിയുമായി എത്തിയ താരത്തിന്‍റെ സ്റ്റൈല്‍ അടുത്ത ചിത്രത്തിന്‍റെ ഗെറ്റപ്പ് സംബന്ധിച്ച് സൂചന നല്‍കുന്നതാണ്. മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പടെ ചടങ്ങിനെത്തിയ പ്രമുഖരെല്ലാം കറുത്ത നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്.

Mammootty will rejoin to cinema set after lockdown with an Amal Neerad directrial. Reports suggests that the shoot will start from 3rd week of January.

Latest Upcoming