കൊച്ചി കിഴക്കമ്പലത്തെ പാറാട്ട് വീട്ടിൽ പി.ആർ ശ്രീജേഷിന് ഇന്ന് അവിസ്മരണീയ ദിനമായിരുന്നു. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ശ്രീജേഷിന്‍റെ വീട്ടിൽ എത്തി അഭിനന്ദനങ്ങൾ അറിയിച്ചു. ടോക്കിയോ ഒളിംപിക്സില്‍ ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിന്‍റെ നേട്ടത്തില്‍ നിര്‍ണായകമായത് ഗോള്‍കീപ്പറായ ശ്രീജേഷിന്‍റെ സേവുകള്‍ ആയിരുന്നു.
മമ്മുക്കയോടൊപ്പം നിർമ്മാതാവ് ആന്‍റോ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ എൻ.എം ബാദുഷ, ജോർജ് തുടങ്ങിയവരും വീട്ടിൽ എത്തിയിരുന്നു. മമ്മുക്ക ബൊക്കെ കൊടുക്കുമ്പോൾ ശ്രീജേഷ് പറഞ്ഞത്, “ഒളിമ്പിക്കിന് മെഡൽ വാങ്ങിച്ചപ്പോൾ ഇത്രയും കൈ വിറച്ചിട്ടില്ല എന്ന്”. തുടർന്ന് കുടുംബാംഗങ്ങളോടൊപ്പം അല്പസമയം ചിലവഴിച്ചതിന് ശേഷം അദ്ദേഹവും കൂട്ടരും ഇറങ്ങി.
Megastar Mammootty visited Olympian PV Sreejesh’s house to congratulate his achievement in Tokyo Olympics.