പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകന്‍ ഡീന്‍ ഡെന്നിസ് ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ.് ഡിസംബറോടെ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തില്‍ വിനോദ് മേനോനെന്ന സഞ്ചാര പ്രിയനായാണ് മമ്മൂട്ടിയെത്തുന്നത്. കൊച്ചിയിലെത്തുന്ന അയാള്‍ നേരിടുന്ന ചില പ്രശ്‌നങ്ങളാണ് ഗെയിം ത്രില്ലര്‍ രീതിയില്‍ അവതരിപ്പിക്കുന്നത്. ഒരു പ്രശ്‌നം പരിഹരിക്കുമ്പോള്‍ അത് മറ്റു പ്രശ്‌നങ്ങളിലേക്ക് എന്ന രീതിയിലാകും കഥാഗതി.
ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ഒരു യുവതാരവും പ്രധാന വേഷത്തിലുണ്ടാകും. നായികയായി ഒരു തമിഴ് നടിയെയാണ് പരിഗണിക്കുന്നത്. ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രം ബിഗ്ബജറ്റിലാണ് പ്ലാന്‍ ചെയ്യുന്നത്. കൊച്ചിയും ബെംഗളൂരുവുമായിരിക്കും പ്രധാന ലൊക്കേഷന്‍.