മമ്മൂട്ടി ആരാധകരും പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘ ദി പ്രീസ്റ്റ്’ സംബന്ധിച്ച് ആവോശകരമായൊരു വാര്‍ത്തയാണ് പുറത്തുവരുന്നത്. മമ്മൂട്ടി പുരോഹിത വേഷത്തില്‍ എത്തുന്ന ചിത്രം റിലീസിനു മുമ്പ് തന്നെ വിവിധ ബിസിനസുകളിലൂടെ മുടക്കുമുതല്‍ തിരിച്ചുപിടിച്ച് ലാഭം സ്വന്തമാക്കിയിരിക്കുന്നു. നവാഗതനായ ജോഫിന്‍ ചാക്കോയുടെ സംവിധാനത്തില്‍ ഒരുങ്ങിയ പ്രീസ്റ്റ് 13 കോടി മുതല്‍ മുടക്കിലാണ് ഒരുക്കിയത്. സാറ്റലൈറ്റ്, ഡിജിറ്റല്‍ റിലീസ് എന്നിവയുള്‍പ്പടെയുള്ള റൈറ്റുകള്‍ കൈമാറിയതിലൂടെ 12 കോടിക്കടുത്ത് നേടാന്‍ ചിത്രത്തിനായിരുന്നു. ഇപ്പോള്‍ യുഎഇ- ജിസിസി വിതരണാവകാശം കൈമാറിയതിലൂടെ ചിത്രം ലാഭം ഉറപ്പിച്ചു. ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണന്, വിഎന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് പ്രീസ്റ്റ് നിര്‍മിച്ചത്.
മഞ്ജു വാര്യര്‍ ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നു എന്ന സവിശേഷത കൂടി ഈ ചിത്രത്തിനുണ്ട്. ജോഫിന്റെ തന്നെ കഥയ്ക്ക് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയത് ദീപു പ്രദീപും ശ്യാം മോഹനും ചേര്‍ന്ന്.പ്രമേയത്തില്‍ ഏറെ താല്‍പ്പര്യം തോന്നിയ മമ്മൂട്ടി വളരേ വേഗത്തില്‍ തീരുമാനമെടുത്ത് ചിത്രത്തിനായി ഡേറ്റ് കണ്ടെത്തുകയായിരുന്നു. ലോക്ക്ഡൌണിന് ശേഷമുള്ള ഏറ്റവും വലിയ മലയാളം റിലീസ് ആകാനുള്ള ഒരുക്കത്തിലാണ് ചിത്രം. 400ഓളം സ്ക്രീനുകള്‍ ആദ്യ ദിനത്തില്‍ പ്രീസ്റ്റിന് ഉണ്ടാകുമെന്നാണ് വിവരം. ഒക്കുപ്പന്‍സിയില്‍ നിയന്ത്രണമുള്ളതും മറ്റ് വലിയ റിലീസുകള്‍ ഇല്ലാത്തതും ഇതിന് വഴിയൊരുക്കുന്നു.
നിഖില വിമല്‍, സാനിയ ഇയപ്പന്‍, ബേബി മോണിക്ക, ജഗദീഷ്, രമേശ് പിഷാരടി,അമേയ മാത്യു, വെങ്കിടേഷ്, ടോണി ലൂക്ക് എന്നിവരടങ്ങുന്ന വന്‍ താരനിര ചിത്രത്തിലുണ്ട്. അഖില്‍ ജോര്‍ജ് ക്യാമറയും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. രാഹുല്‍ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണന്, വി എന്‍ ബാബു എന്നിവര്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Mammootty starrer ‘The Priest’ turned profitable before its theatrical release. The Joffin Chacko directorial has Manju Warrier as the female lead.