മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ തിയറ്ററുകളില്‍ മികച്ച പ്രതികരണം സ്വന്തമാക്കി മുന്നേറുന്നു. മമ്മൂട്ടി പുരോഹിത വേഷത്തില്‍ എത്തുന്ന ചിത്രം ആദ്യ ദിനത്തില്‍ കേരള ബോക്സ് ഓഫിസില്‍ നിന്നും 2.25-2.5 കോടി രൂപയുടെ കളക്ഷന്‍ സ്വന്തമാക്കിയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. കേരളത്തില്‍ 310ഓളം തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ആദ്യ ദിനത്തില്‍ 1300ല്‍ അധികം ഷോകള്‍ കളിച്ചു. വൈകുന്നേരങ്ങളില്‍ കൂടുതല്‍ സ്ക്രീനുകള്‍ കൂട്ടിച്ചേര്‍ത്ത് എക്സ്ട്രാ ഷോകളും ചിത്രത്തിന് ലഭിച്ചു. ലോക്ക്ഡൗണ്‍ കഴിഞ്ഞ് തിയറ്ററുകള്‍ തുറന്ന ശേഷം കേരളത്തില്‍ ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ ആദ്യ ദിന കളക്ഷനാണ് പ്രീസ്റ്റ് സ്വന്തമാക്കിയത്. നേരത്തേ വിജയ് ചിത്രം മാസ്റ്റര്‍ 2.2 കോടിക്ക് അടുത്ത് കേരളത്തില്‍ ആദ്യ ദിനത്തില്‍ നേടിയിരുന്നു.
ജിസിസി രാഷ്ട്രങ്ങളിലും സൗദിയിലും യുഎസിലും മറ്റു വിദേശ സെന്ററുകളിലും ചിത്രം മികച്ച പ്രതികരണം സ്വന്തമാക്കുന്നുണ്ട്. നവാഗതനായ ജോഫിന്‍ ചാക്കോയുടെ സംവിധാനത്തില്‍ ഒരുങ്ങിയ പ്രീസ്റ്റില്‍ മഞ്ജു വാര്യര്‍ ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നു എന്ന സവിശേഷതയും ഉണ്ട്. ആന്റോ ജോസഫ് നിര്‍മാതാവായ ചിത്രം റിലീസിന് മുമ്പ് തന്നെ വിവിധ ബിസിനസുകളിലൂടെ മുടക്ക് മുതല്‍ തിരിച്ചു പിടിച്ചിട്ടുണ്ട്. ജോഫിന്റെ തന്നെ കഥയ്ക്ക് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയത് ദീപു പ്രദീപും ശ്യാം മോഹനും ചേര്‍ന്ന്.പ്രമേയത്തില്‍ ഏറെ താല്‍പ്പര്യം തോന്നിയ മമ്മൂട്ടി വളരേ വേഗത്തില്‍ തീരുമാനമെടുത്ത് ചിത്രത്തിനായി ഡേറ്റ് കണ്ടെത്തുകയായിരുന്നു.
നിഖില വിമല്‍, സാനിയ ഇയപ്പന്‍, ബേബി മോണിക്ക, ജഗദീഷ്, രമേശ് പിഷാരടി,അമേയ മാത്യു, വെങ്കിടേഷ്, ടോണി ലൂക്ക് എന്നിവരടങ്ങുന്ന വന്‍ താരനിര ചിത്രത്തിലുണ്ട്. അഖില്‍ ജോര്‍ജ് ക്യാമറയും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണന്, വി എന്‍ ബാബു എന്നിവര്‍ സംയുക്തമായാണ് ചിത്രം നിര്‍മിച്ചത്.
Mammootty starrer ‘The Priest’ bagged a record first day collection. The Joffin Chacko directorial has Manju Warrier as the female lead. Rahul Raj musical.