New Updates
  • ആര്യയുടെ മഹാമുനി സെപ്റ്റംബറിൽ എത്തും

  • വര്‍ഷങ്ങള്‍ക്ക് ശേഷം ജോഡിയായി മുകേഷും ഉര്‍വശിയും

  • സൈക്കോ സയ്യാന്‍, സാഹോയുടെ മലയാളം ലിറിക്ക് വിഡിയോ

  • മുത്തയ്യ മുരളീധരനായി വിജയ് സേതുപതി

  • ഇ ശ്രീധരനായി എത്തുന്നത് ജയസൂര്യ, സംവിധാനം വികെ പ്രകാശ്

  • സാഹോയുടെ റോമാന്റിക് പോസ്റ്റര്‍ പുറത്തുവിട്ടു; ഓഗസ്റ്റ് 30ന് ബ്രഹ്മാണ്ഡ റിലീസ്

  • ജ്യോതികയും രേവതിയും ഒന്നിക്കുന്ന ജാക്ക്‌പ്പോട്ട്, ട്രെയ്‌ലര്‍ കാണാം

  • ഇട്ടിമാണിയില്‍ മോഹന്‍ലാല്‍ എത്തുന്നത് ഡബ്ബിള്‍ റോളില്‍

  • അതൊന്നും ജീവിതത്തില്‍ ആവശ്യമല്ല, വൈറലായി പ്രിഥ്വിരാജിന്റെ പ്രസംഗം

മമ്മൂട്ടിയുടെ ഉണ്ട 25 കോടിയിലേക്ക്

മമ്മൂട്ടിയുടെ ഉണ്ട 25 കോടിയിലേക്ക്

മോളിവുഡിനെ അമ്പരിപ്പിക്കുന്ന വിജയമാണ് മമ്മൂട്ടി ചിത്രം ഉണ്ട നേടുന്നത്. ആഗോള ബോക്‌സ്ഓഫിസില്‍ ചിത്രം 25 കോടി കളക്ഷന് അടുത്തെത്തിയതായി ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു. ആദ്യ 8 ദിവസങ്ങളില്‍ കേരളത്തില്‍ നിന്നു മാത്രമുള്ള കളക്ഷന്‍ 15 കോടിക്ക് അടുത്താണ്. മികച്ച അഭിപ്രായങ്ങളോടെ 19ന് വൈകിട്ടാണ് ചിത്രം യുഎഇ-ജിസിസി സെന്ററുകളില്‍ എത്തിയത്. ലൂസിഫറിനും മധുരരാജയ്ക്കും പിന്നാലെ ഏറ്റവുമധികം ജിസിസി സെന്ററുകളിലെത്തുന്ന ചിത്രം എന്ന നേട്ടവും സ്വന്തമാക്കിയ ചിത്രം 5.5 കോടിക്കടുത്ത് ആദ്യ മൂന്ന് ദിവസങ്ങളില്‍ നേടിയിട്ടുണ്ട്. ഏഷ്യാ പസഫിക്, ആഫ്രിക്ക, യുഎസ് എന്നീ സെന്ററുകളിലേക്കും ഇപ്പോള്‍ ചിത്രമെത്തിയിട്ടുണ്ട്. വീക്കെന്‍ഡ് ദിനമായ ശനിയാഴ്ചത്തെ കളക്ഷനുകള്‍ കൂടി കണക്കാക്കുന്നതോടെ ആഗോള കളക്ഷന്‍ 25 കോടിക്ക് മുകളില്‍ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. 8 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തെ സംബന്ധിച്ചിടത്തോളം വന്‍ നേട്ടമാണിത്.

ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം വന്‍ പ്രൊമോഷനുകളോ ഫാന്‍സ് ഷോകളോ ഒന്നുമില്ലാതെയാണ് തിയറ്ററുകളിലെത്തിയത്. എന്നാല്‍ ആദ്യ ഷോകള്‍ കഴിഞ്ഞ് മികച്ച അഭിപ്രായം വന്നതോടെ തിയറ്ററുകളില്‍ ചിത്രം കുതിക്കുകയായിരുന്നു. മാവോയിസ്റ്റുകളെ നേരിടാന്‍ കണ്ണൂരില്‍ നിന്ന് പോകുന്ന പൊലീസ് സംഘത്തെ നയിക്കുന്ന സബ് ഇന്‍സ്‌പെക്റ്റര്‍ മണികണ്ഠനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. കൃത്യമായ രാഷ്ട്രീയ, സാമൂഹ്യ കാഴ്ചപ്പാടുകളുള്ള ഉണ്ടയിലെ 80 ശതമാനവും നടന്ന സംഭവങ്ങളാണ്.
അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ ശ്രദ്ധേയനായ ഖാലിദ് വ്യത്യസ്തമായ പരിചരണ രീതിയാണ് രണ്ടാം ചിത്രത്തില്‍ പരീക്ഷിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ലുക്ക്മാന്‍, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലുണ്ട്. ബോളിവുഡിലെയും പ്രമുഖ താരങ്ങള്‍ ചിത്രത്തിലുണ്ട്. കൃഷ്ണന്‍ സേതുകുമാറാണ് നിര്‍മാതാവ്. വിനയ് ഫോര്‍ട്ട്, ആസിഫ് അലി എന്നിവര്‍ അതിഥി വേഷങ്ങളില്‍ എത്തുന്നു.

Khalid Rahman directorial Unda is continuing its good run. The Mammootty starer crossed 20 cr collection worldwide.

Previous : തുമ്പ, വിഎഫ്എക് ബ്രേക്കിംഗ് വിഡിയോ
Next : വഴിപാടും ബൈക്ക് റാലിയും, കേരള ഫാന്‍സിന്റെ ദളപതി പിറന്നാളാഘോഷം- ചിത്രങ്ങള്‍ വിഡിയോ

Related posts