Select your Top Menu from wp menus
New Updates

നാലു പേര്‍ക്ക് കോവിഡ്, മമ്മൂട്ടി ചിത്രം പ്രീസ്റ്റിന്‍റെ അടുത്ത ഘട്ടം നീട്ടിവെച്ചു

നാലു പേര്‍ക്ക് കോവിഡ്, മമ്മൂട്ടി ചിത്രം പ്രീസ്റ്റിന്‍റെ അടുത്ത ഘട്ടം നീട്ടിവെച്ചു

മമ്മൂട്ടിയും ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘ ദി പ്രീസ്റ്റി’ ന്‍റെ പുതിയ ഷെഡ്യൂള്‍ തുടങ്ങുന്നത് നിര്‍ത്തിവെച്ചു. മമ്മൂട്ടി പുരോഹിത വേഷത്തില്‍ എത്തുന്ന ചിത്രത്തിന് ഇനി പത്തില്‍ താഴെ ദിവസത്തെ ഷൂട്ടിംഗ് മാത്രമാണ് ഇനി ബാക്കിയുള്ളത്. മഞ്ജു വാര്യര്‍ ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നു എന്ന സവിശേഷത കൂടിയുണ്ട്. ഷൂട്ടിംഗ് പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഷൂട്ടിംഗ് സംഘത്തിലെ എല്ലാവര്‍ക്കും കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. ഇതില്‍ 4 പേര്‍ക്ക് കോവിഡ് പോസിറ്റിവ് ആയതിനെ തുടര്‍ന്ന് കുട്ടിക്കാനത്തേക്ക് ഷൂട്ടിംഗിനായി നടത്താനിരുന്ന യാത്ര മാറ്റിവെച്ചു.

ഇനി എറണാകുളത്ത് 29-ന് ഷൂട്ടിംഗ് പുനരാരംഭിക്കും. അവിടത്തെ രംഗങ്ങള്‍ തീര്‍ത്ത ശേഷമായിരിക്കും കുട്ടിക്കാനത്തേക്ക് നീങ്ങുക. നവാഗതനായ ജോഫിന്‍ ചാക്കോയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ കുട്ടിക്കാനമാണ്. ജോഫിന്‍റെ തന്നെ കഥയ്ക്ക് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയത് ദീപു പ്രദീപും ശ്യാം മോഹനും ചേര്‍ന്ന്.

പ്രമേയത്തില്‍ ഏറെ താല്‍പ്പര്യം തോന്നിയ മമ്മൂട്ടി വളരേ വേഗത്തില്‍ തീരുമാനമെടുത്ത് ചിത്രത്തിനായി ഡേറ്റ് കണ്ടെത്തുകയായിരുന്നു. ഏതാനും ദിവസങ്ങളുടെ മാത്രം ഷൂട്ടിംഗ് ബാക്കിനില്‍ക്കേയാണ് കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഷൂട്ടിംഗ് നിര്‍ത്തിയത്.

Resuming of Mammootty starer ‘The Priest’ will delay due to the Covid positive cases in the crew. The Joffin Chacko directorial has Manju Warrier as the female lead.

Next : ക്ലൈമാക്സില്‍ ഹീറോയിസമില്ല, തന്‍റെ ചിത്രത്തില്‍ നിന്ന് നിവിന്‍ പിന്‍മാറിയതിനെ കുറിച്ച് മേജര്‍ രവി

Related posts