ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം പരോള്‍ 31ന് തിയറ്ററുകളിലെത്തുകയാണ്. ദീര്‍ഘകാലം പരസ്യ സംവിധായകനായിരുന്ന ശരത് സന്ദിത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ക്ലാസും മാസുമെല്ലാം ചേര്‍ന്ന ഫാമിലി മൂവിയാണെന്നാണ് പ്രതീക്ഷ. എന്നാല്‍ താന്‍ ആദ്യമായി സംവിധാനം ചെയ്യാനിരുന്ന മമ്മൂട്ടി ചിത്രം ഇതല്ലെന്നാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് ശരത് സന്ദിത് വെളിപ്പെടുത്തിയത്. ഒരു വലിയ പ്രൊജക്റ്റായി ഒരുക്കാനിരുന്ന ചിത്രത്തില്‍ അനുഷ്‌ക ഷെട്ടിയെയാണ് നായികയായി നിശ്ചയിച്ചിട്ടുള്ളതെന്നും ഡേറ്റിന്റെ പ്രശ്‌നങ്ങള്‍ കാരണമാണ് ആ ചിത്രം മാറ്റിവെച്ചതെന്നും ശരത് പറയുന്നു.
പരോള്‍ റിലീസായ ശേഷം ഈ ചിത്രത്തിന്റെ ജോലികളിലേക്ക് കടക്കാനാണ് ശരത് സന്ദിത് തീരുമാനിച്ചിട്ടുള്ളത്. ചെന്നൈയിലെ ഒരു പ്രമുഖ എഴുത്തുകാരനായിരിക്കും രചന നിര്‍വഹിക്കുക. റൊമാന്‍സും പെര്‍ഫോന്‍സ് ഓറിയന്റഡുമായ ചിത്രമായിരിക്കും ഇതെന്നും മമ്മൂട്ടിയെന്ന നടനെ ആരാധിക്കുന്നവര്‍ക്ക് മികച്ച വിരുന്നായിരിക്കുമെന്നും ശരത് സന്ദിത് പറയുന്നു.
Tags:anushka sarmamammoottysarath sandith