’21 വര്‍ഷമായി ആ വേദനയും വെച്ചാണ് അഭ്യാസം’, വൈറലായി മമ്മൂട്ടിയുടെ വാക്കുകള്‍
താന്‍ വര്‍ഷങ്ങളായി നേരിടുന്ന ഒരു ശാരീരിക വൈഷമ്യത്തെ കുറിച്ചുള്ള മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വാക്കുകള്‍ വൈറലാകുകയാണ്. 21 വര്‍മായി തന്‍റെ കാലിന്‍റെ ലിഗ്‍മെന്‍റ് പോട്ടിയിട്ടെന്നും ഓപ്പറേഷന്‍ ചെയ്തിട്ടില്ലെന്നുമാണ് മമ്മൂട്ടി പറഞ്ഞത്. കാലിന്‍റെ നീളം ഇനിയും കുറയുമെന്നും അത് സിനിമയെ ബാധിക്കുമെന്നും ഉള്ളതിനാലാണ് ഓപ്പറേഷന്‍ വേണ്ടെന്നു വെച്ചത്. കോഴിക്കോട് മേയ്ത്ര ആശുപത്രിയിൽ സന്ധിമാറ്റിവയ്ക്കുന്നതിനുള്ള റോബോട്ടിക്ക് ശസ്ത്രക്രിയയുടെ ഉദ്ഘാടനം നിര്‍വഹിക്കവേ ആണ് മമ്മൂട്ടി ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
ശക്തമായ ഓട്ടം വേണ്ട രംഗങ്ങളോടു അദ്ദേഹം വിമുഖത പ്രകടിപ്പിക്കുന്നതായി നേരത്തേ ചിലര്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ഇടക്കാലത്ത് ചില സംഘടന രംഗങ്ങളും വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തി. ഒരു കാലിന്‍റെ അല്‍പ്പം നീളക്കുറവ് ഫാന്‍സ് പോരുകളിലും വിഷയമായി. എന്നാല്‍ അപ്പോഴൊന്നും താരം ഇക്കാര്യം തുറന്നു പറഞ്ഞിരുന്നില്ല. പിന്നീട് ആരാധകരെ കൂടി തൃപ്തിപ്പെടുത്തുന്ന ആക്ഷന്‍ രംഗങ്ങളിലേക്ക് താരം തിരിച്ചെത്തുകയും ചെയ്തു.
മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെയാണ്, “ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വർഷമായി. ഇതുവരെ ഞാനത് ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ല. ഓപ്പറേഷന്‍ ചെയ്താൽ ഇനിയും എന്റെ കാല് ചെറുതാകും. പിന്നേം എന്നെ ആളുകൾ കളിയാക്കും. പത്തിരുപത് വര്‍ഷമായി ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങൾ ഒക്കെ കാണിക്കുന്നത്. ഏതായാലും ഇനിയുള്ള കാലത്ത് ഇതൊക്കെ വളരെ എളുപ്പമാകട്ടെ”
Megastar Mammootty revealed the problem he is facing due to a ligament fraction in one of his legs.