മമ്മൂട്ടി അല്‍പ്പകാലത്തെ ഇടവേളയ്ക്കു ശേഷം തമിഴിലെത്തുന്ന ചിത്രമാണ് പേരന്‍പ്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ റിലീസിനായി ഏറെക്കാലമായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഇനി അധികം റിലീസ് വൈകില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ചിത്രത്തിന്റെ ആദ്യ പ്രൊമോ വീഡിയോ പുറത്തിറങ്ങി. മമ്മൂട്ടിയുടെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിത്രം റാമാണ് സംവിധാനം ചെയ്തത് ചിത്രത്തിന്റെ മലയാളം പതിപ്പും പുറത്തിറങ്ങുന്നുണ്ട്.
ഷാങ്ഹായ്, റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ ഏറെ കൈയടി നേടിയ ചിത്രം റോട്ടര്‍ഡാമിലെ മസ്റ്റ് വാച്ച് ലിസ്റ്റിലും ഇടം നേടിയിരുന്നു. അഞ്ജലി അമീറാണ് നായിക
Tags:anjali ameermammoottyperanpram