മലയാളത്തിന്റെ ബിഗ് എംസ് ഷൂട്ടിംഗിനായി ഒരേ സമയം മംഗലാപുരത്ത്. ഒരേ ഹോട്ടലിലാണ് ഇരുവരും താമസിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയില്‍ അഭിനയിക്കുന്നതിനാണ് മോഹന്‍ലാല്‍ എത്തിയിരിക്കുന്നത്. നിവിന്‍പോളി നായകനാകുന്ന ചിത്രത്തില്‍ ഇത്തിക്കര പക്കിയുടെ വേഷമാണ് മോഹന്‍ലാല്‍ കൈകാര്യം ചെയ്യുന്നത്. സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കത്തിന്റെ ആദ്യ ഷെഡ്യൂളിനായാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. 20 ദിവസത്തെ ഷൂട്ടിംഗാണ് മാമാങ്കത്തിന് മംഗലാപുരത്തുള്ളത്. മമ്മൂട്ടിയുടെ ഇതുവരെയുള്ള ചിത്രങ്ങളില്‍ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമാണ് മാമാങ്കം. 30 കോടിയിലേറേ മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മിക്കുന്നത്. ഇത്തിക്കര പക്കിക്കായി 15 ദിവസത്തിലേറെ മോഹന്‍ലാല്‍ നല്‍കിയിട്ടുണ്ട്. ചിത്രത്തില്‍ മോഹന്‍ലാലിന് അതിഥി വേഷമല്ലെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കിയിട്ടുണ്ട്.