
മമ്മൂട്ടിയുടെ ശ്രദ്ധേയമായി കഥാപാത്രങ്ങളിലൊന്നാണ് കാഴ്ചയിലെ മാധവന്‍ എന്ന ഫിലിം ഓപ്പറേറ്റര്‍. ഗുജറാത്ത് ഭൂകമ്പത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട്് വഴിതെറ്റിയെത്തിയ ഒരു ബാലനെ സംരക്ഷിക്കുന്നതും അവനു വേണ്ടി മാധവന്‍ നടത്തുന്ന യാത്രയുമാണ് ബ്ലസി സംവിധാനം ചെയ്ത കാഴ്ചയുടെ പ്രമേയം. കാഴ്ചയില്‍ കൊച്ചുണ്ടാപ്രി എന്ന് വിളിപ്പേരുള്ള ഗുജറാത്തി ബാലനായി എത്തിയത് മട്ടാഞ്ചേരിയിലെ ഗുജറാത്തി സമൂഹത്തില്‍ നിന്നുള്ള മാസ്റ്റര്‍ യഷ് ആയിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം യഷും മമ്മൂട്ടിയും കണ്ടുമുട്ടിയതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്.
ഇന്നലെ മട്ടാഞ്ചേരി ഗുജറാത്തി സ്‌കൂളിന്റെ 100-ാം വാര്‍ഷികാഘോഷത്തിന് മുഖ്യാതിഥിയായി മമ്മൂട്ടിയാണ് എത്തിയത്. അപ്പോഴാണ് സംഘാടകര്‍ യഷും അവിടെ എത്തിയിട്ടുണ്ടെന്ന് അറിയിച്ചത്. 15 വര്‍ഷങ്ങള്‍ക്ക് ശേഷം കൊച്ചുണ്ടാപ്രിയെ കണ്ട അമ്പരപ്പോടെ താരം വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. ഇപ്പോള്‍ ജയ്പൂരില്‍ ബിസിനസ് മാനെജ്‌മെന്റ് വിദ്യാര്‍ത്ഥിയാണ് യഷ്.