Select your Top Menu from wp menus
New Updates

മമ്മൂട്ടി- ടോവിനോ ചിത്രം യാഥാര്‍ത്ഥ്യത്തിലേക്ക്?

മെഗാസ്റ്റാര്‍ മമ്മൂട്ടിയും യുവതാരങ്ങളിലെ മുന്‍നിരക്കാരനുമായ ടോവിനോ തോമസും ഒന്നിക്കുന്ന ചിത്രം യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുന്നു എന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 2017 ഓഗസ്റ്റില്‍ ഇത്തരമൊരു ചിത്രം പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഉണ്ണി ആര്‍ തിരക്കഥ എഴുതി ബേസില്‍ ജോസഫ് ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ തിരക്കഥയിലും മറ്റ് ചില സാഹചര്യങ്ങളിലും നേരിട്ട ചില പ്രതിസന്ധികള്‍ മൂലം ചിത്രം മാറ്റിവെക്കുകയാണെന്ന് പിന്നീട് ബേസില്‍ പറഞ്ഞു. ഇപ്പോള്‍ ആ ചിത്രം തന്നെ യാഥാര്‍ത്ഥ്യമായേക്കും എന്നാണ് കരുതപ്പെടുന്നത്. അതേ സമയം ആരാധകര്‍ ഏറെക്കാലമായി ആകാംക്ഷോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ബിലാലിലേക്കാണ് മമ്മൂട്ടി എത്തുന്നതെന്നും
2017 താരപദവിയിലേക്കുള്ള വളര്‍ച്ചയില്‍ ടോവിനോ തോമസിന് നിര്‍ണായകമായ വര്‍ഷമായിരുന്നു. തീവണ്ടി എന്ന സൂപ്പര്‍ ഹിറ്റിന് പിന്നാലെയാണ് മെഗാസ്റ്റാറുമൊത്തുള്ള ടോവിനോയുടെ ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. വളരേ താല്‍പ്പര്യമുണര്‍ത്തുന്ന പ്രമേയം ആണെന്നും തിരക്കഥ പൂര്‍ത്തിയാകാന്‍ കാത്തിരിക്കുകയാണെന്നും ടോവിനോ അക്കാലത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ഇരു താരങ്ങളുടെയും ആരാധകര്‍.

Mammootty may join Tovino Thomas soon. Earlier a Basil Joseph directorial was announced with these stars.

Related posts