മമ്മൂട്ടിയും യുവതാരം കാളിദാസ് ജയറാമും ആദ്യമായി ഓണ്‍ സ്‌ക്രീനില്‍ ഒന്നിക്കുന്നു. സഹസംവിധായകനായി അഞ്ചോളം ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള രാം ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി മുഖ്യ വേഷത്തില്‍ എത്തുന്നത്. മീന നായികയാകുന്ന ചിത്രത്തില്‍ കാളിദാസും പ്രധാന വേഷത്തില്‍ എത്തും. ജോണി സാഗരിക നിര്‍മിക്കുന്ന ഈ ചിത്രത്തിന് ജാനമ്മ ഡേവിഡ് എന്നാണ് പേരു നിശ്ചയിച്ചിരിക്കുന്നത്. സംഗീതം ബിജി പാല്‍. എംജി രാധാകൃഷ്ണന്‍ ക്യാമറയും ബി അജിത് കുമാര്‍ എഡിറ്റിംഗും നിര്‍വഹിക്കും. ചിത്രത്തിന്റെ രചനയും സംവിധായകന്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. അടുത്ത വര്‍ഷത്തിലായിരിക്കും ഷൂട്ടിംഗ്.