മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും സേതുരാമയ്യര്‍ സിബിഐ എന്ന വിഖ്യാത വേഷത്തില്‍. കെ മധു സംവിധാനം ചെയ്യുന്ന സിബിഐ 5ന്‍റെ സെറ്റില്‍ താരം ഇന്ന് ജോയിന്‍ ചെയ്തു. ചിത്രത്തിന്‍റെ ടൈറ്റില്‍ ഉടന്‍ പുറത്തുവിടും. ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കുമെന്നാണ് വിവരം. നവംബര്‍ 30 മുതലാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങിയത്.
14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വര്‍ഗചിത്ര അപ്പച്ചന്‍ ഈ ചിത്രത്തിലൂടെ നിര്‍മാണ രംഗത്തേക്ക് തിരിച്ചെത്തുന്നത്. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ദിലീഷ് പോത്തൻ, ലിജോ ജോസ് പെല്ലിശ്ശേരി, സൗബിൻ ഷാഹിർ, ആശാ ശരത്, സായ്കുമാർ, രൺജി പണിക്കർ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ജഗതി ശ്രീകുമാറും ചിത്രത്തിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Mammootty joined in CBI 5 today. K Madhu directorial has SN Swamy’s script.