മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജ് ആരംഭിച്ചു. പുത്തന്‍ സാങ്കേതിക വിദ്യകളും വാഹനങ്ങളിലുമെല്ലാം മികച്ച അറിവുള്ള മമ്മൂട്ടി പക്ഷേ സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ മറ്റ് താരങ്ങളെ അപേക്ഷിച്ച് വളരേ പിന്നിലാണ്. ഫേസ്ബുക്കിലാണ് അദ്ദേഹം അല്‍പ്പമെങ്കിലും സജീവമായിട്ടുള്ളത്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാമിലേക്കുള്ള വരവിനെ ആരാധകര്‍ ആവേശത്തോടെയാണ് കാണുന്നത്. ഫാന്‍ ഗേളെന്ന് നേരത്തേ തന്നെ തെളിയിച്ചിട്ടുള്ള അനു സിതാരയെ പോലുള്ള സെലിബ്രിറ്റി ആരാധകര്‍ ആദ്യം തന്നെ അദ്ദേഹത്തെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നുണ്ട്.
Yatra First Look