ഫോബ്‌സിന്റെ 2018 സെലിബ്രിറ്റി പട്ടികയില്‍ മലയാളത്തില്‍ നിന്ന് മമ്മൂട്ടി മാത്രം. 2018ല്‍ സിനിമയില്‍ നിന്നോ പരസ്യങ്ങളില്‍ നിന്നോ ഏറ്റവുമധികം വരുമാനമുണ്ടാക്കിയ 100 സെലിബ്രിറ്റികളുടെ പട്ടികയാണ് ഫോര്‍ബ്‌സ് പുറത്തുവിട്ടത്. സല്‍മാന്‍ ഖാന്‍ ഒന്നാം സ്ഥാനത്തും വിരാട് കോഹ് ലി രണ്ടാം സ്ഥാനത്തുമുള്ള പട്ടികയില്‍ 49-ാം സ്ഥാനത്താണ് മമ്മൂട്ടിയുടെ സ്ഥാനം. 18 കോടി വരുമാനമാണ് താരം വിനോദ-പരസ്യ മേഖലയില്‍ നിന്ന് ഈ വര്‍ഷം നേടിയതെന്ന് ഫോര്‍ബ്‌സ് പറയുന്നു.
നയന്‍താരയാണ് പട്ടികയില്‍ ഇടം നേടിയ മറ്റൊരു മലയാളി. 15 കോടി രൂപയ്ക്കടുത്താണ് നയന്‍സ് നേടിയിട്ടുള്ളത്. >50 കോടിയുമായി രജനികാന്ത് 14ാമത്. പവന്‍ കല്യാന്‍ (31.33 കോടി) 24ാമത്.30.33 കോടിയുമായി വിജയ് 26ാം സ്ഥാനത്താണ്. 28 കോടിയുമായി ജൂനിയര്‍ എന്‍ടിആര്‍ 28ാമതും 26 കോടി സമ്പാദ്യവുമായി വിക്രം 29ാമതുമാണ്. 23.67 കോടിയുമായി 34ാം സ്ഥാനത്ത് വിജയ് സേതുപതിയും സൂര്യയ്‌ക്കൊപ്പമെത്തി. നടിമാരില്‍ ഏറ്റവുമധികം പണം സമ്പാദിച്ചത് ദീപിക പദുക്കോണ്‍ ആണ്. 112.8 കോടിയാണ് നടിയുടെ വരുമാനം. 2012നു ശേഷം ആദ്യ അഞ്ചില്‍ ഇടംപിടിക്കുന്ന ആദ്യ നടി കൂടിയാണ് ദീപിക.