New Updates
  • ദുൽഖറിൻറെ കണ്ണുംകണ്ണും കൊളളയടിത്താല്‍ മാർച്ചിൽ

  • ഒടിയനിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

  • ധനുഷിന്റെ മാരി 2, പുതിയ പാട്ട് കാണാം

  • വിജയ് സൂപ്പറും പൗര്‍ണമിയും- ആദ്യ ഗാനം

  • എന്റെ ഉമ്മാന്റെ പേര്- ടോവിനോ ചിത്രത്തിന്റെ ടീസര്‍ കാണാം

  • ജിക്യു മാഗസിന്റെ സ്വാധീനം ചെലുത്തുന്ന യുവാക്കളില്‍ പാര്‍വതിയും പാ രഞ്ജിതും

  • ഒടിയന്‍ 1500ഓളം സ്‌ക്രീനുകള്‍ ഉറപ്പിച്ചു

  • ഹോക്കി ലോകക്കപ്പ്- എആര്‍ റഹ്മാനൊരുക്കിയ ഗാനം

  • തിങ്കള്‍ പോലെന്റെ മുത്തേ, കരിങ്കണ്ണനിലെ പാട്ട് കാണാം

  • മധുര രാജ ആവസാന ഷെഡ്യൂള്‍ ഡിസംബര്‍ 20 മുതല്‍

രണ്ട് ദുരന്തം, ഒരു ഫ്‌ളോപ്, ഒരു ഹിറ്റ്, ഒരു ബ്ലോക്ക് ബസ്റ്റര്‍- മമ്മൂട്ടി 2018

മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിക്ക് ഈ വര്‍ഷവും സമ്മിശ്രമായിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലെന്ന പോലെ ഈ വര്‍ഷവും ഒരു ബ്ലോക്ക് ബസ്റ്റര്‍ മമ്മൂക്കയ്ക്കുണ്ട്. ഹനീഫ് അദേനിയുടെ തിരക്കഥയില്‍ ഷാജി പാടൂര്‍ സംവിധാനം ചെയ്ത അബ്രഹാമിന്റെ സന്തതികള്‍ ഈ വര്‍ഷത്തെ തന്നെ ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയ ചിത്രമാണ്. ആഗോള തിയറ്റര്‍ കളക്ഷനില്‍ കായംകുളം കൊച്ചുണ്ണി അബ്രഹാമിന് മുന്നിലെത്തിയിട്ടുണ്ടെങ്കിലും മുടക്കുമുതല്‍ പരിഗണിക്കുമ്പോള്‍ കൊച്ചുണ്ണിയേക്കാള്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന വിജയമാണ് അബ്രഹാം നേടിയത്. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രത്തിന്റെ നിര്‍മാണം. 65 കോടിക്കു മുകളില്‍ ചിത്രം ആഗോള കളക്ഷനാണ് ചിത്രം നേടിയിട്ടുള്ളത്. കൃത്യം കളക്ഷന്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും 60 കോടിക്കു മുകളിലുള്ള കളക്ഷന്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. കൊച്ചുണ്ണിക്ക് മുമ്പ് മലയാളത്തില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കളക്ഷന്‍ ചിത്രം സ്വന്തമാക്കിയെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടിരുന്നു. 13 കോടിക്കടുത്ത് വിദേശ സെന്ററുകളില്‍ നിന്ന് ചിത്രം നേടി.

ഷാംദത്ത് സൈനുദ്ദീന്‍ സംവിധാനം ചെയ്ത സ്ട്രീറ്റ് ലൈറ്റ്‌സായിരുന്നു ഈ വര്‍ഷം ആദ്യം റിലീസായ മമ്മൂട്ടി ചിത്രം. പൂര്‍ണമായും ഒരു മമ്മൂട്ടി ചിത്രം എന്ന് വിശേഷിപ്പിക്കാനാകാത്ത സ്ട്രീറ്റ്‌ലൈറ്റ്‌സ് നിര്‍മിച്ചതും മമ്മൂട്ടി തന്നെയായിരുന്നു. ചിത്രം ഒരു വിഭാഗം പ്രേക്ഷകരെ ആകര്‍ഷിച്ചെങ്കിലും വൈകിയുള്ള റിലീസും മോശം പ്രൊമേഷനും തിയറ്ററുകളില്‍ ചിത്രത്തെ പരാജയമാക്കി.

ശരത് സന്ദിത് സംവിധാനം ചെയ്ത പരോളും സച്ചി സംവിധാനം ചെയ്ത കുട്ടനാടന്‍ ബ്ലോഗുമാണ് തിയറ്ററുകളില്‍ ഈ വര്‍ഷം ദുരന്തമായി മാറിയ മമ്മൂട്ടി ചിത്രങ്ങള്‍.

ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്ത അങ്കിള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. റിലീസിനു മുമ്പേ വിവിധ റൈറ്റ്‌സിലൂടെ മുടക്കുമുതല്‍ തിരിച്ചുപിടിച്ച ചിത്രം മികച്ച കളക്ഷനും സ്വന്തമാക്കി.

ഈ വര്‍ഷം പുറത്തിറങ്ങിയ എല്ലാ മമ്മൂട്ടി ചിത്രങ്ങളുടെയും സംവിധായകര്‍ നവാഗതരായിരുന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷത. മധുര രാജ, മാമാങ്കം, ഉണ്ട, ബിലാല്‍, ഗാനഗന്ധര്‍വന്‍ തുടങ്ങിയ വന്‍ ചിത്രങ്ങളാണ് 2019ല്‍ മമ്മൂട്ടിയെ കാത്തിരിക്കുന്നത്.

Next : പേട്ടയുടെ പുതിയ ലിറിക് വിഡിയോ കാണാം

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *