ലോക്ക്ഡൌണ്‍ കാലത്ത് സിനിമയിലുള്ള ഇടവേള ഫോട്ടോഗ്രഫിയിലും ഗാര്‍ഡനിംഗിലുമുള്ള തന്‍റെ താല്‍പ്പര്യങ്ങള്‍ക്കായി മെഗാ താരം മമ്മൂട്ടി ചെലവിട്ടിരിക്കുകയാണ്. നേരത്തേ താന്‍ എടുത്ത ചില ഫോട്ടോകള്‍ താരം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ വീട്ടില്‍ നട്ട സണ്‍ ഡ്രോപ്പ് മരത്തില്‍ വന്ന പഴങ്ങള്‍ പൊട്ടിക്കുന്നതിന്‍റെയും പൊട്ടിച്ച പഴങ്ങളുടെയും ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് അദ്ദേഹം. കേരളത്തിൽ വളർത്തുന്ന പുതുതലമുറ ഫലസസ്യങ്ങളിൽ ഒന്നാണ് സൺഡ്രോപ്.
View this post on InstagramHarvesting Sun Drops ! #sundrop #fruittrees #lockdowngardening
നേരത്തേ സെപ്റ്റംബര്‍ 7ന് ജന്മദിനത്തില്‍ മമ്മൂട്ടി മറിച്ച കേക്കിലും സണ്‍ഡ്രോപ്പ് മരത്തിന്‍റെ മാതൃക ഉണ്ടായിരുന്നു. വാപ്പച്ചിയുടെ ഇപ്പോഴത്തെ ഗാര്‍ഡനിംഗ് താല്‍പ്പര്യങ്ങള്‍ തിരിച്ചറിഞ്ഞ മകള്‍ സുറുമിയാണ് ഈ കേക്ക് സമ്മാനിച്ചത്. താരത്തിന്‍റെ പുതിയ വീടും ഏറെ പച്ചപ്പും ചെടികളുമെല്ലാം കൂട്ടിച്ചേര്‍ത്താണ് തയാറാക്കിയിരിക്കുന്നത്.
Mega Star Mammootty harvested Sun Drop fruits in his house. He spent his quality time in gardening during the lockdown period.