2020 റിപ്പോര്‍ട്ട്- മോഹന്‍ലാലിന് ഒരു ഫ്ളോപ്പ്, മമ്മൂട്ടിക്ക് ഒരു സൂപ്പര്‍ഹിറ്റ്

2020 റിപ്പോര്‍ട്ട്- മോഹന്‍ലാലിന് ഒരു ഫ്ളോപ്പ്, മമ്മൂട്ടിക്ക് ഒരു സൂപ്പര്‍ഹിറ്റ്

മലയാളത്തിന്‍റെ ബിഗ് എം’സ് രണ്ടുപേര്‍ക്കും കേവലം 1 സിനിമ മാത്രം ക്രെഡിറ്റിലുള്ള കലണ്ടര്‍ വര്‍ഷമായി 2020 അവസാനിക്കുകയാണ്. ഇരുവരും സൂപ്പര്‍താര പദവിയില്‍ എത്തിയ ശേഷം ഒരുപക്ഷേ ആദ്യമായാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ജനുവരിയിലാണ് മമ്മൂട്ടി ചിത്രം ഷൈലോക്കും മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറും തിയറ്ററുകളിലേക്ക് എത്തിയത്. അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്ക് ആരാധകരുടെ വലിയ പിന്തുണയില്‍ സൂപ്പര്‍ഹിറ്റിലേക്ക് എത്തി. എന്നാല്‍ വലിയ മുതല്‍മുടക്കില്‍ സിദ്ദിഖ് സംവിധാനം ചെയ്ത് തിയറ്ററുകളില്‍ എത്തിയ ബിഗ് ബ്രദര്‍ ആദ്യ ദിനങ്ങളില്‍ തന്നെ തിയറ്ററുകളില്‍ തിരിച്ചടി നേരിടുന്നതാണ് കണ്ടത്.

പിന്നീട് ഇരുവരുടെയും ചിത്രങ്ങള്‍ റിലീസിന് തയ്യാറായി നില്‍ക്കവേയാണ് കോവിഡ് വ്യാപനം മൂലം തിയറ്ററുകള്‍ അടച്ചിട്ടത്. മലയാളത്തിലെ ഏറ്റവും വലിയ മുതല്‍മുടക്കില്‍, 100 കോടി രൂപയില്‍ ഒരുക്കിയ പ്രിയദര്‍ശന്‍ ചിത്രം ‘മരക്കാര്‍-അറബിക്കടലിന്‍റെ സിംഹം’ റിലീസിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു. മോഹന്‍ലാലിനു പുറമേ മറ്റ് വന്‍താരങ്ങളും ചിത്രത്തിലുണ്ട്. സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘വണ്‍’ ഏപ്രിലില്‍ പുറത്തിറങ്ങേണ്ടതായിരുന്നു. ദൃശ്യം 2 ആണ് ഇപ്പോള്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിട്ടുള്ള മറ്റൊരു മോഹന്‍ലാല്‍ ചിത്രം. ദി പ്രീസ്റ്റ് ആണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിട്ടുള്ള മമ്മൂട്ടി ചിത്രം.

Mohanlal and Mammootty had only one released film in their kitty in 2020. Mohanlal’s BigBrother was a flop. Mammootty’s Shylolock was a superhit.

Film scan Latest