മലയാളത്തിന്‍റെ പ്രിയതാരം മമ്മൂട്ടി കോവിഡ് 19ല്‍ നിന്ന് മുക്തനായി. ഇക്കഴിഞ്ഞ 15നാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ചെറിയ പനിയും ചെറിയ ലക്ഷണങ്ങളും മാത്രമാണ് അനുഭവപ്പെട്ടത്. കെ മധു സംവിധാനം ചെയ്യുന്ന സിബിഐ 5ന്റെ ലൊക്കേഷനിലായിരുന്നു മെഗാ സ്റ്റാർ. സെറ്റിലെ മറ്റാര്‍ക്കും കോവിഡ് ഇല്ലാ എന്ന് ഉറപ്പാക്കിയ ശേഷം മമ്മൂട്ടി ഉള്‍പ്പെടാത്ത ചില രംഗങ്ങളുടെ ചിത്രീകരണം കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു.
രോഗമുക്തനായ താരം അടുത്ത ദിവസങ്ങളില്‍ തന്നെ സിബിഐ സെറ്റിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതുന്നത്.
Mammootty gets relief from COVID 19. Megastar will soon join CBI 5 set.