Select your Top Menu from wp menus
New Updates

മമ്മൂട്ടി വീണ്ടും ലൊക്കേഷനിലേക്ക്, ‘വണ്‍’ പാച്ചപ്പ് ഷൂട്ടിംഗ്

നാലു പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്‍റെ മെഗാ സ്റ്റാര്‍ മമ്മൂട്ടി ഇന്ന് ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് തിരിച്ചെത്തുകയാണ്.
ബോബി-സഞ്ജയ് തിരക്കഥ എഴുതി സന്തോഷ് വിശ്വനാഥന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി എത്തുന്ന വണ്‍ എന്ന ചിത്രത്തിനായി ബാക്കിയുള്ള ഏതാനും ചില രംഗങ്ങളുടെ ചിത്രീകരണമാണ് ഇന്ന് നടക്കുന്നത്. എട്ടു മാസത്തിലേറേ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി ലൊക്കേഷനിലേക്ക് എത്തുന്നത്.

പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്ന നിലയില്‍ ഒരുക്കിയ ചിത്രം ഏപ്രിലില്‍ വിഷു റിലീസായി തിയറ്ററുകളില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടിരുന്നതാണ്. നിമിഷ സജയനും മാത്യു തോമസും പ്രധാന വേഷങ്ങളില്‍ എത്തുന്നു. നടന്‍ കൃഷ്ണകുമാറിന്‍റെ മകളും നടി അഹാന കൃഷ്ണകുമാറിന്‍റെ അനിയത്തിയും ആയ ഇഷാനി കൃഷ്ണകുമാര്‍ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നു. ചിത്രത്തിന്‍റെ ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്ഫ്ളിക്സിന് കൈമാറിയിട്ടുണ്ട്. തിയറ്റര്‍ റിലീസിനു ശേഷം മാത്രമായിരിക്കും ഡിജിറ്റല്‍ റിലീസ്.

കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് വണ്ണിന്‍റെ തിരക്കഥ തയാറായത്. എന്നാല്‍ കഥാപാത്രങ്ങളും കഥയും സാങ്കല്‍പ്പികമാണ്. ആര്‍. വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. സംഗീതം ഗോപി സുന്ദറും എഡിറ്റിംഗ് നിഷാദും നിര്‍വഹിക്കുന്നു.

രഞ്ജി പണിക്കര്‍, ബാലചന്ദ്രമേനോന്‍, ജോജു ജോര്‍ജ്, സലിംകുമാര്‍, മുരളി ഗോപി, മാമുക്കോയ സുരേഷ് കൃഷ്ണ, സുദേവ് നായര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. സാധാരണക്കാരനായ ഒരു യുവാവും മുഖ്യമന്ത്രിയും തമ്മിലുള്ള സംഭാഷണങ്ങളും ചിത്രത്തിലെ പ്രധാന ഘടകമാണ്. തിരുവനന്തപുരമാണ് പ്രധാന ലൊക്കേഷന്‍. എറണാകുളത്തും ഷൂട്ടിംഗ് നടന്നു. വിഷയത്തിന്റെ ഗൗരവം പോകാതെ തന്നെ നര്‍മ സ്വഭാവത്തിലാണ് കഥ പറയുക.

Mammootty came back to location after the lockdown interwell for the pachup shoot for ‘One’. Santhosh Viswanath is helming the movie. Script by Bobby-Sanjay.

Previous : വിക്രമിന്‍റെ ‘കോബ്ര’ അവസാന ഷെഡ്യൂളിലേക്ക്

Related posts