Select your Top Menu from wp menus
New Updates

275 ദിവസത്തിന് ശേഷം പുറത്തിറങ്ങി മമ്മൂട്ടി, ഫോട്ടോയും വിഡിയോയും വൈറല്‍

275 ദിവസത്തിന് ശേഷം പുറത്തിറങ്ങി മമ്മൂട്ടി, ഫോട്ടോയും വിഡിയോയും വൈറല്‍

കോവിഡ് മഹാമാരിയുടെ വ്യാപനം ആരംഭിച്ച ശേഷം ആദ്യമായി പുറത്തേക്കിറങ്ങി മെഗാസ്റ്റാര്‍ മമ്മൂട്ടി. 275 ദിവസങ്ങള്‍ക്ക് ശേഷമാണ് താരം ഔട്ട് ഡോറില്‍ എത്തുന്നത്. ഇതിനിടെ ‘വണ്‍’ എന്ന ചിത്രത്തിന്‍റെ ബാക്കിയുണ്ടായിരുന്ന ഒറ്റ ദിവസത്തെ ഇന്‍ഡോര്‍ ഷൂട്ടില്‍ മാത്രമാണ് അദ്ദേഹം പങ്കെടുത്തിരുന്നത്. ഇന്നലെ രാത്രി കലൂര്‍ സ്റ്റേഡിയത്തിനു മുന്നിലുള്ള കടയില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം സുലൈമാനി കുടിക്കുന്ന മമ്മൂട്ടിയുടെ ഫോട്ടോകളും വിഡിയോയുമാണ് പുറത്തുവന്നിട്ടുള്ളത്.

സുഹൃത്തും നിര്‍മാതാവുമായി ആന്‍റോ ജോസഫും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. അടുത്തതായി താരം ജോയ്ന്‍ ചെയ്യാന്‍ പോകുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടന്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ദി പ്രീസ്റ്റ് എന്ന ചിത്രത്തിന്‍റെ ഡബ്ബിംഗും പൂര്‍ത്തിയാക്കേണ്ടതുണ്ട്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിലാല്‍ എന്ന ചിത്രത്തിനു മുമ്പായി അമല്‍ നീരദ് മമ്മൂട്ടിയെ നായകനാക്കി മറ്റൊരു ചിത്രം ഒരുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Mammootty appeared in outdoor after 275 days. He was continued in home during the COVID 19 period.

Related posts