മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ഒന്നിക്കുന്ന ‘പുഴു’ പ്രഖ്യാപിച്ചു

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ഒന്നിക്കുന്ന ‘പുഴു’ പ്രഖ്യാപിച്ചു

മെഗാസ്റ്റാര്‍ മമ്മൂട്ടിയും പുതുതലമുറയിലെ ശ്രദ്ധേയയായ നായികാ താരം പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം പുഴു പ്രഖ്യാപിച്ചു. മുന്‍പ് മമ്മൂട്ടി ചിത്രം കസബയെ സംബന്ധിച്ച് പാര്‍വതി ഒരു സംവാദത്തില്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളെ തുടര്‍ന്ന് മമ്മൂട്ടി ആരാധകര്‍ താരത്തിനെതിരേ രംഗത്തെത്തിയിരുന്നു. എന്നാല്‍ പിന്നീട് മമ്മൂട്ട് സൈബര്‍ ആക്രമണങ്ങളോട് യോജിപ്പില്ലെന്നും തനിക്കായി ആരെയെങ്കിലും എതിര്‍ക്കാന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ പാര്‍വതിക്ക് മമ്മൂട്ടി പുരസ്കാരം നല്‍കിയതും ശ്രദ്ധ നേടിയിരുന്നു. നവാഗതയായ രതീന അര്‍ഷാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. വേഫേറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും സിൻ-സിൽ സെല്ലുലോയിഡിന്‍റെ ബാനറിൽ എസ് ജോർജും ചേർന്നാണ് നിർമാണം.

‘വനിതാ ദിനാശംസകള്‍, ഇതാണ് ഞങ്ങളുടെ പുതിയ സിനിമ’- എന്ന് പറഞ്ഞുകൊണ്ടാണ മമ്മൂട്ടി ചിത്രത്തിന്‍റെ ടൈറ്റില്ർ പുറത്തുവിട്ടത്. മമ്മൂട്ടിയുടെ ഉണ്ട എന്ന ചിത്രത്തിന്‍റെ തിരക്കഥ എഴുതിയ ഹര്‍ഷാദും വരത്തന്‍, വൈറസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച സുഹാസുമാണ് പുഴുവിന് തിരക്കഥയൊരുക്കുന്നത്. ഹര്‍ഷാദിന്റേതാണ് കഥ.
Mammootty and Parvathy Thiruvothu joining for the first time in Ratheena Arshad’s directorial debut. The movie titled as Puzhu.

Latest Upcoming