മമ്മൂട്ടി വീണ്ടും പുതുമുഖ സംവിധായകനൊപ്പം

മമ്മൂട്ടി വീണ്ടും പുതുമുഖ സംവിധായകനൊപ്പം

മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും ഒരു പുതുമുഖ സംവിധാകനൊപ്പം എത്താനൊരുങ്ങുന്നു. കരിയറില്‍ ഉടനീളം നിരവധി പുതുമുഖ സംവിധായകര്‍ക്ക് അവസരമൊരുക്കിയ താരമാണ് മമ്മൂട്ടി. താരത്തിന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്ന ‘ദി ഗ്രേറ്റ് ഫാദറി’ന് ഛായാഗ്രഹണം ഒരുക്കിയ റോബി രാജാണ് മമ്മൂട്ടി ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്. മമ്മൂട്ടിയുടെ മറ്റൊരു വ്യത്യസ്ത പൊലീസ് വേഷമാണ് ഈ ചിത്രത്തിലുള്ളതെന്ന് സ്ഥിരീകരിക്കാത്ത അഭ്യൂഹങ്ങളുണ്ട്.

വരുംദീവസങ്ങളില്‍ ഈ ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. ഇപ്പോള്‍ ഷൂട്ടിംഗ് ആരംഭിച്ചിട്ടുള്ള സിബിഐ 5 പൂര്‍ത്തിയാക്കിയാല്‍ മെഗാസ്റ്റാര്‍ അടുത്തതായി ജോയിന്‍ ചെയ്യുന്ന മലയാള ചിത്രം ഇതായിരിക്കുമെന്നാണ് വിവരം. മമ്മൂട്ടിയുടേതായി അടുത്തതായി തിയറ്ററുകളിലെത്തുന്ന ‘പുഴു’ എന്ന ചിത്രമൊരുക്കിയതും പുതുമുഖ സംവിധായക ആയ രതീന ഹര്‍ഷാദ് ആണ്. ജനുവരിയിലാണ് പുഴു തിയറ്ററുകളിലെത്തുന്നത്.

‘The Great Father’ Cinematographer Roby Raj to debut as Director with Mammootty as the lead.

Latest Upcoming