മമ്മൂട്ടി നായകനായ അങ്കിള്‍ റിലീസിനു മുന്നേ റെക്കോഡ് നേട്ടങ്ങള്‍ സ്വന്തമാക്കുകയാണ്. ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ഗിരീഷ് ദാമോധര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം ഇതിനകം വിറ്റുപോയിരിക്കുകയാണ്. അടുത്ത കാലത്തെ ഏറ്റവും മികച്ച സാറ്റലൈറ്റ് തുകകളിലൊന്നാണ് അങ്കിള്‍ കരസ്ഥമാക്കിയിരിക്കുന്നതെന്നാണ് സൂചന. സൂര്യ ടിവിയാണ് പോസ്റ്റ് പ്രൊഡക്ഷന്‍ ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ലാത്ത അങ്കിളിന്റെ റൈറ്റ്‌സ് നേടിയിരിക്കുന്നത് .
കൗമാര പ്രായത്തിലുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന പ്രശ്‌നങ്ങളില്‍ അച്ഛന്റെ സുഹൃത്ത് ഇടപെടുന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന. വയനാടായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
Tags:gireesh damodarjoy mathewmammoottyuncle