മലയാളത്തിലെ തന്നെ പുറത്തിറങ്ങിയ ഏറ്റവും മുടക്കുമുതലുള്ള ചിത്രങ്ങളിലൊന്നാണ് മാമാങ്കം. ഒട്ടേറേ പ്രതിസന്ധികള്‍ക്കൊടുവില്‍ പൂര്‍ത്തിയാക്കിയ ചിത്രം തിയറ്ററുകളില്‍ പ്രതീക്ഷിച്ച ചലനം സൃഷ്ടിച്ചില്ല. ഇപ്പോള്‍ മാമാങ്കത്തിന്‍റെ നിര്‍മാതാവ് വേണു കുന്നപ്പിള്ളി മമ്മൂട്ടിക്കൊപ്പം മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രത്തിന് തയാറെടുക്കുകയാണ്. മാമാങ്കത്തിനേക്കാള്‍ ഉയര്‍ന്ന ബജറ്റായിരിക്കും ചിത്രത്തിന് എന്നാണ് വിവരം.
നിര്‍മാതാവ് ആന്‍റോജോസഫാണ് പുതിയ വന്‍ ചിത്രം ഒരുങ്ങുന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ചര്‍ച്ചകള്‍ക്കായി മമ്മൂട്ടിയുടെ വസതിയില്‍ എത്തിയ വേണു കുന്നപ്പിള്ളിയുടെ ഫോട്ടോ ആന്‍റോ ജോസഫ് പങ്കുവെച്ചു. അടുത്തു തന്നെ ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് മെഗാസ്റ്റാര്‍ ആരാധകര്‍.
Mamankam producer Venu Kunnappilly is planning another big budget movie with Mammootty.