30 കോടിയിലേറെ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ ചിത്രീകരണം മംഗലാപുരത്ത് ആരംഭിച്ചു. സജീവ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രം 17-ാം നൂറ്റാണ്ടിലെ ചേകവരുടെ കഥയാണ് പറയുന്നത്. മമ്മൂട്ടി നാളെ ജോയിന്‍ ചെയ്യും. വേണു കുന്നപ്പിളിയുടെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന ചിത്രത്തിനായി വലിയ സെറ്റുകളാണ് ഒരുങ്ങുന്നത്. ഗ്രാഫിക്‌സിനും ഏറെ പ്രാധാന്യമുള്ള ചിത്രമാണ് മാമാങ്കം.
മാമാങ്കത്തിനായി സെറ്റ് ഒരുക്കുന്നതിന്റെ ഏതാനം ചിത്രങ്ങള്‍ ഇപ്പോള്‍ ഫേസ്ബുക്കിലൂടെ പ്രചരിക്കുന്നുണ്ട്.
Tags:mamankammammoottysajeev pilla