
മലയാളത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന മാമാങ്കത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെത്തുന്നത് നാലു ഗെറ്റപ്പുകളില്‍. ഇതില്‍ 35 മിനിറ്റോളം നീളുന്ന ഒരു ഗെറ്റപ്പില്‍ മമ്മൂട്ടിയെത്തുന്നത് സ്‌ത്രൈണ ഭാവത്തിലാണ്. മംഗലാപുരത്ത് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിംഗ് പുരോഗമിക്കവെ നിര്‍മാതാവ് വേണു കുന്നപ്പള്ളിയാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. സജീവ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായ ദേവദാസിയെ പ്രാചി ദേശായിയാണ് കൈകാര്യം ചെയ്യുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ എറണാകുളത്തെ കൂറ്റന്‍ സെറ്റില്‍ പുരോഗമിക്കുകയാണ്. ഇതിനിടെ മമ്മൂട്ടിയെ സ്‌ത്രൈണ ഭാവത്തില്‍ ചിത്രീകരിച്ചു കൊണ്ടുള്ള ഫാന്‍ മേഡ് പോസ്റ്ററുകള്‍ വൈറലാകുകയാണ്.
50 കോടിയോളം ചെലവു പ്രതീക്ഷിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ മൊഴിമാറ്റും. മലേഷ്യ, ഇന്തൊനീഷ്യ എന്നിവിടങ്ങളിലും റിലീസ് ഉണ്ടാകും. ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം ഒട്ടേറേ വൈകാരിക മുഹൂര്‍ത്തങ്ങളും ചേര്‍ന്നതാണ് മാമാങ്കമെന്ന് വേണു കുന്നപ്പിള്ളി വ്യക്തമാക്കുന്നു.
50 ദിവസത്തോളം നീളുന്ന പ്രധാന ഷെഡ്യൂളില്‍ എറണാകുളത്ത് സെറ്റിട്ടാണ് ചിത്രീകരണം നടത്തുക. പ്രശസ്തരമായ സാങ്കേതിക വിദഗ്ധരാണ് 17ാം നൂറ്റാണ്ടിലെ മാമാങ്കത്തിന്റെ കഥ പറയുന്ന ചിത്രത്തിനായി അണിനിരക്കുന്നത്.