രക്ഷിത് ഷെട്ടിയുടെ ‘777 ചാര്‍ലി’, മലയാളം ടീസര്‍ കാണാം
കന്നഡ താരം രക്ഷിത് ഷെട്ടി നായകനാകുന്ന ‘777 ചാര്‍ലി’ പുറത്തിറങ്ങുന്നത് മലയാളം ഉള്‍പ്പടെ 5 ഭാഷകളില്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ മലയാളം പതിപ്പ് തിയറ്ററുകളിലെത്തിക്കുക. ഇപ്പോള്‍ ‘777 ചാര്‍ലി’യുടെ ട്രെയ്‌ലര്‍ പുറത്തുവന്നിരിക്കുകയാണ്. മലയാളിയായ കിരണ്‍ രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു നായ്ക്കുട്ടിയും പ്രധാന വേഷത്തിലുണ്ട്.
ചിത്രത്തിലെ രംഗങ്ങള്‍ കണ്ടിഷ്ടപ്പെട്ട പൃഥ്വിരാജ് വിതരണാവകാശം സ്വന്തമാക്കുകയായിരുന്നു. പരംവഹ് സ്റ്റുഡിയോയുടെ ബാനറില്‍ ജി.എസ്. ഗുപ്ത, രക്ഷിത് ഷെട്ടി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.
Here is the Malayalam teaser for Rakshit Shetty’s ‘777 Charlie’. The Kiran Raj directorial will release in 5 languages.