ചിരിപ്പിച്ചും ചിന്തിപ്പിച്ചും ‘ചിരി’ ശ്രദ്ധ നേടുന്നു
കോവിഡ് പ്രതിസന്ധിയിൽ മനോവിഷമത്തിൽ ആയ പല കുടുംബങ്ങൾക്കും ഇപ്പോൾ,ആശ്വാസകരമായി നർമ്മത്തിൽ ചാലിച്ച ചിരി എന്ന ചിത്രം, ഒ ടി ടി പ്ലാറ്റ്ഫോമിൽ നിറഞ്ഞ പ്രേക്ഷകരുമായി പ്രദർശനം നടന്നുവരികയാണ്.ഫസ്റ്റ് ഷോസ് എന്ന ഒ ടി ടി യിലൂടെയും ഇന്ത്യക്ക് പുറത്ത് യുപ്പ് ടിവിയിലൂടെയും ചിത്രം കാണുവാൻ സാധിക്കുന്നു.ജൂലൈ രണ്ടാം തീയതിയാണ് പ്രദർശനം ആരംഭിച്ചത്.
ഡ്രീംബോക്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മുരളി ഹരിതം നിർമ്മിച്ച ചിരിയിൽ ജോ ജോൺ ചാക്കോ, അനീഷ് ഗോപാൽ, കെവിൻ, മുരളി ഹരിതം, മേഘാ സത്യൻ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു ജോസഫ് പി.കൃഷ്ണ സംവിധാനം ചെയ്ത ചിരി എന്ന ചിത്രത്തിൽ ശ്രീജിത്ത് രവി, സുനിൽ സുഗത,വിശാഖ്. ഹരികൃഷ്ണൻ, ഹരീഷ് പോത്തൻ.ഷൈനി സാറാ.ജയശ്രീ. അനു പ്രഭ, സനൂജ,വർഷമേനോൻ തുടങ്ങിയവരും അഭിനയിക്കുന്നു.
ക്ഷണിക്കാതെ വന്ന അതിഥിയായ സുഹൃത്തിൽ നിന്നും ഒരു വ്യക്തിക്ക് വിവാഹ ദിവസങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും അതിനെ തുടർന്നുണ്ടാകുന്ന രസകരമായ സംഭവം മുഹൂർത്തങ്ങളും ഹാസ്യത്തിന്റെ അകമ്പടിയോട് കൂടിയാണ്ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജിൻസ് വിൽസൺ ആണ്. തിരക്കഥ സംഭാഷണം ദേവദാസ് രചിച്ചിരിക്കുന്നു. സംഗീതം. ജാസിഗിഫ്റ്റ് പ്രിൻസ്. പി ആർ ഓ എം കെ ഷെജിൻ ആലപ്പുഴ.
Malayalam OTT film ‘Chiri’ getting good responses. The Joseph P Krishna directorial is streaming now on the FirstShows platform.