കേരളത്തില്‍ നിയന്ത്രണങ്ങളോടെ തിയറ്ററുകള്‍ തുറക്കുന്നതിന് അനുമതി ലഭിച്ചതോടെ ഏറെനാള്‍ നീണ്ട പ്രതിസന്ധികള്‍ക്ക് പരിഹാരമാകുകയാണ് എന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം. ജനുവരി 5 മുതല്‍ 50 ശതമാനം സീറ്റുകളിലേക്ക് പ്രവേശനം നല്‍കി തിയറ്ററുകള്ർ തു,റക്കാം എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം എങ്കിലും ജനുവരി 13ന് തമിഴ് ചിത്രം മാസ്റ്റര്‍ എത്തുന്നതോടെയാണ് തിയറ്ററുകള്‍ സജീവമാകുക. കേരളത്തിലെയും മികച്ച ഇനീഷ്യല്‍ ക്രൌഡ് പുള്ളറായ വിജയിന്‍റെ ചിത്രത്തിലൂടെ തന്നെ തിയറ്ററുകള്‍ തുറക്കാനാകുന്നത് തിയറ്റര്‍ ഉടമകള്‍ക്കും ആശ്വാസമാകും. മലയാള ചിത്രങ്ങള്‍ ജനുവരി അവസാനത്തോടെ തിയറ്ററുകളില്‍ എത്തുമെന്നാണ് വിവരം. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത് ജയസൂര്യ മുഖ്യവേഷത്തില്‍ എത്തുന്ന വെള്ളമാകും ജനുവരിയിലെ മലയാളം ചിത്രങ്ങളില്‍ പ്രധാനപ്പെട്ടത്.
എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി 80-ല്‍ അധികം ചിത്രങ്ങള്‍ ഷൂട്ടിംഗിന് കാത്തിരിക്കുന്നുണ്ട്. വിവിധ പ്രവര്‍ത്തന ഘട്ടങ്ങളിലായി 35-ഓളം ചിത്രങ്ങളുണ്ട്. ചെറിയ ബജറ്റിലുള്ള ചിത്രങ്ങളാകും ആദ്യം തിയറ്ററുകളില്‍ എത്തുക. 100 കോടി മുതല്‍മുടക്കില്‍ പ്രിയദര്‍ശന്‍ ഒരുക്കിയ ബ്രഹ്മാണ്ഡ മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ ഏപ്രിലോടു കൂടി തിയറ്ററുകളില്‍ എത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. വണ്‍, പ്രീസ്റ്റ് എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി റിലീസ് കാക്കുന്ന ചിത്രങ്ങള്‍. ഫഹദ് ഫാസിലിന്റെ മാലിക്, ദുൽഖർ സൽമാന്റെ കുറുപ്പ് എന്നിവയും ബിഗ്ബജറ്റില്‍ ഒരുക്കി റിലീസ് കാക്കുന്ന ചിത്രങ്ങളാണ്. മേയില്‍ മാലിക്ക് പുറത്തിറക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Kerala govt gave nod to reopen theaters with COVID restrictions. Malayalam films will came to theaters from the last week of January.