2017 ഒക്‌റ്റോബറില്‍ പുറത്തിറങ്ങിയ സോലോയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്റെ ഒരു മലയാള ചിത്രവും പുറത്തിറങ്ങിയിട്ടില്ല. ഇക്കാലയളവില്‍ താന്‍ മലയാളത്തെ ഉപേക്ഷിച്ച് മറ്റ് ഭാഷകളിലേക്ക് പോകുന്നതായി പലരും കരുതിയിട്ടുണ്ടെന്ന് പറയുന്നു ദുല്‍ഖര്‍. കഴിഞ്ഞ വര്‍ഷം ഒരു മലയാള ചിത്രം പോലുമില്ലാതിരുന്നതിനാല്‍ തന്നെ സ്‌നേഹിക്കുന്ന മലയാളി പ്രേക്ഷകര്‍ അസ്വസ്ഥത പ്രകടിപ്പിക്കുമായിരുന്നുവെന്നും മലയാളത്തെ ഉപേക്ഷിച്ചോ എന്ന ചോദ്യം പല തവണ കേട്ടൂവെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ ദുല്‍ഖര്‍ പറയുന്നു.
സത്യത്തില്‍ ഇതിനിടെ കര്‍വാന്‍, മഹാനടി എന്നീ രണ്ട് ചിത്രങ്ങള്‍ മാത്രമാണ് ഇതര ഭാഷകളില്‍ വന്നിട്ടുള്ളത്. കാര്യങ്ങള്‍ എല്ലായ്‌പ്പോഴും ഒരേ തരത്തില്‍ പോകിലല്ലോയെന്നും ഡിക്യു ചോദിക്കുന്നു. ബിസി നൗഫലിന്റെ സംവിധാനത്തില്‍ എത്തുന്ന ഒരു യമണ്ടന്‍ പ്രേമകഥയിലൂടെ ദുല്‍ഖര്‍ ഏപ്രിലില്‍ മലയാളത്തില്‍ തിരിച്ചെത്തുകയാണ്.