ബാഹുബലി താരം പ്രഭാസിന്റെ പുതിയ ചിത്രം സഹോയുടെ മേക്കിംഗ് വിഡിയോ പുറത്തിറങ്ങി. ബാഹുബലിയിലൂടെ രാജ്യവ്യാപകമായി ആരാധകരെ ലഭിച്ച പ്രഭാസിന്റെ പുതിയ ചിത്രവും വലിയ ബജറ്റിലാണ് ഒരുങ്ങിയിട്ടുള്ളത്. പ്രഭാസിന്റെ ജന്മദിനത്തിലാണ് വിഡിയോ പുറത്തിറക്കിയിട്ടുള്ളത്.
തെലുങ്കിനു പുറമേ തമിഴിലും ഹിന്ദിയിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കും. സുജീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രദ്ധ കപൂറും ജാക്കിഷറോഫും ഉള്‍പ്പടെ നിരവധി ബോളിവുഡ് താരങ്ങളും വേഷമിടുന്നുണ്ട്.
Tags:Prabhassaho