ജുനൈസ് മുഹമ്മദ് സംവിധാനം ചെയ്ത പ്രിഥ്വിരാജിന്റെ സയന്‍സ് ഫിക്ഷന്‍ ചിത്രം ‘9’ തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തില്‍ ഒരു ശാസ്ത്രജ്ഞന്റെ വേഷമാണ് പ്രിഥ്വിരാജിന്. വാമിഖ ഹബ്ബിയും മമ്ത മോഹന്‍ദാസുമാണ് നായികമാരായി എത്തുന്നു. പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഉണ്ട്. ഇപ്പോള്‍ ചിത്രത്തിന്റെ മേക്കിംഗ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
100 ഡേയ്‌സ് ഓഫ് ലൗ എന്ന ദുല്‍ഖര്‍ ചിത്രത്തിനു ശേഷം ജുനൈസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഓഗസ്റ്റ് സിനിമാസിലെ പങ്കാളിത്തം അവസാനിപ്പിച്ച ശേഷം പ്രിഥ്വിരാജ് ആദ്യമായി നിര്‍മിക്കുന്ന ചിത്രം എന്ന സവിശേഷതയും നയനുണ്ട്. സോണി പിക്‌ചേര്‍സുമായി സഹകരിച്ചാണ് പ്രിഥ്രിരാജ് പ്രൊഡക്ഷന്‍സ് ചിത്രം അവതരിപ്പിക്കുന്നത്.
Tags:9 NineJunais Muhammedmamtha mohandasPrithvirajWamiqa habbi