തന്റെ അടുത്ത ചിത്രത്തെ കുറിച്ചും താന്‍ നേരിടുന്ന ട്രോളുകളെ കുറിച്ചും ഫേസ്ബുക്കില്‍ രസകരമായി സംവദിച്ചിരിക്കുയാണ് മേജര്‍ രവി. അടുത്ത ബോംബ് എപ്പോഴാണ് എന്ന ഒരു പ്രേക്ഷകന്റെ ചോദ്യത്തിന് അറിയിക്കാം സഹോദരാ എന്നായിരുന്നു മേജറിന്റെ മറുപടി. അടുത്തത് ഒരു പട്ടാളചിത്രമല്ലെന്നും ഒരു ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. മോഹന്‍ലാലല്ല അടുത്ത ചിത്രത്തിലെ നായകന്‍ എന്നും വെളിപ്പെടുത്തി.
ട്രോളുകള്‍ പരിധി വിടുമ്പോള്‍ ആളുകള്‍ക്ക് വിഷമമുണ്ടാക്കുമെന്നും തനിക്ക് ട്രോളുകള്‍ ആവേശമാണെന്നും കാര്യമായി എടുക്കുന്നില്ലെന്നും മേജര്‍ പറയുന്നു.
Tags:major ravi