മാലിക്ക് എന്ന ബിഗ് ബജറ്റ് ചിത്രത്തിന് ശേഷം സംവിധാകയന്‍ മഹേഷ് നാരായണനും നടന്‍ ഫഹദ് ഫാസിലും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ‘സീ യൂ സൂണ്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് കൊച്ചിയാണ് പ്രധാന ലൊക്കേഷനാകുന്നത്. ഐ ഫോണ്‍ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ചിത്രവും പരിമിതമായ തിയറ്റര്‍ റിലീസ് ലക്ഷ്യം വെക്കുന്നതായി മഹേഷ് നാരായണന്‍ പറയുന്നു. ഫഹദ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. റോഷന്‍ മാത്യൂസും ദര്‍ശന രാജേന്ദ്രനും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
3 പേര്‍ ഫോണിലൂടെയും വിഡിയോ കോളിലൂടെയും നടത്തുന്ന സംഭാഷണങ്ങളിലൂടെയാണ് ചിത്രം നീങ്ങുന്നത്. മൂത്തോന്‍, കപ്പേള എന്നീ ചിത്രങ്ങളിലൂടെ തന്റെ സ്വീകാര്യത ഉയര്‍ത്തിയിട്ടുള്ള റോഷന് മികച്ച അവസരങ്ങളാണ് ഇപ്പോള്‍ വരുന്നത്. മായാനദി, വൈറസ് എന്നീ ചിത്രങ്ങളില്‍ മികച്ച പ്രകടനം നടത്തിയ ദര്‍ശന വരാനിരിക്കുന്ന തുറമുഖം, ഹൃദയം തുടങ്ങിയ ചിത്രങ്ങളുടെയും ഭാഗമാണ്. ടേക്ക് ഓഫിനു ശേഷം മഹേഷ് നാരായണന്‍ ഒരുക്കിയ മാലിക്ക് 25 കോടി രൂപയ്ക്ക് മുകളില്‍ ചെലവിട്ടാണ് ഒരുക്കിയത് എന്നാണ് വിവരം. ലോക്ക്ഡൗണിനു ശേഷം ഈ ചിത്രം റിലീസ് ചെയ്യുന്നതിനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.
Fahadh Faasil and Mahesh Narayanan are reuniting for a new film titled ‘See You Soon’. Roshan Mathew and Darshana Rajendran doing pivotal roles.