ചിയാന്‍ വിക്രമിനെ നായകനാക്കി ഹിന്ദിയില്‍ ആര്‍എസ് വിമല്‍ സംവിധാനം ചെയ്യുന്ന മഹാവീര്‍ കര്‍ണയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ അവസാന ഘട്ടത്തിലാണ്. അടുത്തിടെ ചിത്രത്തില്‍ ഉപയോഗിക്കുന്ന കൂറ്റന്‍ മണി പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് പൂജിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ചിത്രത്തിന്റെ സെറ്റുകള്‍ നിര്‍മിക്കന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. കൂറ്റന്‍ രഥം നിര്‍മിക്കുന്നതിന്റെ വീഡിയോ ആര്‍ എസ് വിമല്‍ പുറത്തുവിട്ടിട്ടുണ്ട്.
ഷൂട്ടിംഗിന്റെ തുടക്കത്തില്‍ തന്നെ വിക്രം ചിത്രത്തില്‍ ജോയിന്‍ ചെയ്യും. അതിന് മുന്‍പ് യുദ്ധമുറകളും മറ്റും അഭ്യസിക്കാനായി മൂന്നുമാസത്തെ പരിശീലനം വിക്രമിനുണ്ട്. ഹൈദരാബാദ്, ജയ്പൂര്‍, കാന്നഡ എന്നിവിടങ്ങളാണ് ലൊക്കേഷന്‍. ഹിന്ദി, തമിഴ് എന്നീ ഭാഷകളില്‍ ചിത്രീകരിച്ച് 38 ഭാഷകളിലായി സിനിമ പ്രദര്‍ശനത്തിന് എത്തും. ബോളിവുഡ്, ഹോളിവുഡ് എന്നിവയിലെ താരങ്ങള്‍ക്കു പുറമേ ചില മലയാള താരങ്ങളും മഹാവീര്‍ കര്‍ണയില്‍ ഉണ്ടാകും. രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത്. 300 കോടി രൂപ മുതല്‍മുടക്കില്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായ യുനൈറ്റഡ് ഫിലിം കിംഗ്ഡമാണ് ചിത്രം നിര്‍മിക്കുന്നത്.
Tags:Chiyaan VikramMahavir Karnars vimal