ആസിഫ്-നിവിന്‍ ചിത്രം ‘മഹാവീര്യര്‍’, ഫസ്റ്റ്ലുക്ക് കാണാം

ആസിഫ്-നിവിന്‍ ചിത്രം ‘മഹാവീര്യര്‍’, ഫസ്റ്റ്ലുക്ക് കാണാം

കരിയറില്‍ ആദ്യമായി ആസിഫ് അലിയും നിവിന്‍ പോളിയും ഒരുമിച്ച് മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രം ‘മഹാവീര്യര്‍’-ന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഏബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഷാന്‍വി ശ്രീ വാസ്തവയാണ് നായികയായി എത്തുന്നത്. പോളി ജൂനിയറിന്‍റെ ബാനറില്‍ നിവിന്‍ പോളിയും ഇന്ത്യന്‍ മൂവീ മേക്കേര്‍സിന്‍റെ ബാനറില്‍ ഷാനവാസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

എം. മുകുന്ദനാണ് ചിത്രത്തിന്‍റെ കഥ നിര്‍വഹിച്ചത്. തിരക്കഥ സംവിധായകന്‍റേത് തന്നെ. രാജസ്ഥാനും എറണാകുളവും പ്രധാന ലൊക്കേഷനുകളാകുന്ന ചിത്രത്തില്‍ ലാല്‍, സിദ്ദിഖ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. തന്‍റെ മുന്‍ ചിത്രങ്ങളില്‍ സ്വീകരിച്ചതു പോലെ തന്നെ സമയമെടുത്ത് പല ഘട്ടങ്ങളിലായി മാത്രം ചിത്രീകരണം നടത്തുന്ന ശൈലിയില്‍ നിന്നു മാറി ഈ ചിത്രം വേഗത്തില്‍ ചിത്രീകരണം പൂര്‍ത്തിയാക്കുകയായിരുന്നു ഏബ്രിഡ് ചെയ്തത്.

Here is the first look for Abrid Shine’s ‘Mahaveeryar’. Asif Ali, Nivin Pauly, and Shanvi Srivastava in lead roles.

Latest Upcoming