രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വ ചിത്രമേള: ‘മഹാത്മാഗാന്ധി റോഡ്’ 13ന് പ്രദര്‍ശിപ്പിക്കും

രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വ ചിത്രമേള: ‘മഹാത്മാഗാന്ധി റോഡ്’ 13ന് പ്രദര്‍ശിപ്പിക്കും

കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 13-ാമത് രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വ ചിത്ര മേള (IDSFFK) ഇന്നു മുതല്‍. പ്രശസ്ത സംവിധായകൻ ആർ ശരത് തിരക്കഥയും സംവിധാനവും ചെയ്ത ‘മഹാത്മാഗാന്ധി റോഡ്’ എന്ന ഡോക്യൂമെന്‍ററി മേളയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. ഡിസംബർ 13 ന് ഫോക്കസ് വിഭാഗത്തിൽ വൈകുന്നേരം 3 : 30 ന് ഡോക്യൂമെന്ററി പ്രദർശിപ്പിക്കും .

ൠതു ഫിലിംസുമായി ചേർന്ന് എഴുത്തുകാരൻ മൻസൂർ പള്ളൂർ നിർമ്മിച്ച ഡോക്യൂമെന്ററി ന്യൂയോർക്ക് ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്റ്റിവൽ, കൊൽക്കത്തയിൽ നടന്ന ടാഗോർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, പാരീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, മോൺട്രിയാൽ ഫിലിം ഫെസ്റ്റിവൽ എന്നീ ചലച്ചിത്ര മേളകളിൽ മികച്ച ഡോക്യുമെന്ററിയായി തിരഞ്ഞെടുത്തിരുന്നു.

ഏരീസ് പ്‌ളക്‌സ് എസ്.എൽ തിയേറ്ററിൽ ഓഡി 1, 4, 5, 6 എന്നീ സ്‌ക്രീനുകളിലായാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് .ചലച്ചിത്ര മേള ഡിസംബർ 14 ന് അവസാനിക്കും. ഹെലികോപ്റ്റര്‍ അപകടത്തില്‍ സൈനിക മേധാവി ഉള്‍പ്പടെയുള്ള സൈനികര്‍ മരണപ്പെട്ടതിന്‍റെ പശ്ചാത്തലത്തില്‍ ഇന്ന് നടക്കേണ്ടിയിരുന്ന ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയിട്ടുണ്ട്.

‘Mahatma Gandhi Road’ will screen on Dec 13th in IDSFFK. The documentary directed by R Sarath was bankrolled by Mansoor Palloor.

Latest