വിക്രം ചിത്രം ‘മഹാന്‍’-ന്‍റെ ട്രെയിലര്‍ കാണാം

വിക്രം ചിത്രം ‘മഹാന്‍’-ന്‍റെ ട്രെയിലര്‍ കാണാം

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് ചിയാന്‍ വിക്രമും മകന്‍ ധ്രുവ് വിക്രമും മുഖ്യ വേഷങ്ങളിലെത്തുന്ന ‘മഹാന്‍’ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ഫെബ്രുവരി 10ന് നേരിട്ടുള്ള ഒടിടി റിലീസായി ആമസോണ്‍ പ്രൈമില്‍ ചിത്രം എത്തുകയാണ്. വിക്രമിന്‍റെ 60-ാം ചിത്രമാണ് ഇത്.

നേരത്തേ വര്‍മ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ധ്രുവ് ആദ്യമായാണ് അച്ഛനൊപ്പം ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. സിമ്രൻ, ബോബി സിംഹ, വാണി ഭോജൻ, സനന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. തമിഴിനു പുറമേ മലയാളം, തെലുങ്ക് പതിപ്പുകളും ആമസോണ്‍ പ്രൈമില്‍ ലഭ്യമായിരിക്കും. സന്തോഷ് നാരായണന്‍റേതാണ് സംഗീതം. കോബ്ര, ധ്രുവ നച്ചത്തിരം എന്നിവയാണ് വിക്രമിന്‍റേതായി അടുത്തത് പുറത്തുവരാനുള്ള ചിത്രങ്ങള്‍.

Here is the trailer for Chiyan Vikram and Dhruv Vikram starrer Mahaan. The Karthik Subbaraj directorial will stream via Amazon Prime.

Latest Other Language Trailer