ഒരിടവേളയ്ക്കു ശേഷം സിനിമകളില്‍ സജീവമാകുകയാണ് മഡോണ സെബാസ്റ്റിയന്‍. പ്രേമം എന്ന ആദ്യ ചിത്രത്തിനു ശേഷം തമിഴിലും മലയാളത്തിലും തെലുങ്കിലുമായി ശ്രദ്ധ കേന്ദ്രീകരിച്ച താരം വളരെ സെലക്റ്റിവായാണ് ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത്. മഡോണ ആസിഫലിയുടെ നായികയായി എത്തിയ ഇബ്‌ലീസ് വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ല. തമിഴില്‍ ശശികുമാര്‍ നായകനായ ‘കൊമ്പുവച്ച സിങ്കമെടാ’ ആണ് താരം നായികയായ അവസാന ചിത്രം.
ഗലാട്ട മാഗസിന്റെ കവര്‍ ഗേളായി ഇപ്പോള്‍ മഡോണ എത്തിയിരിക്കുകയാണ്. വിവിധ ഗെറ്റപ്പുകളില്‍ താരം എത്തുന്ന ഫോട്ടോഷൂട്ട് വിഡിയോ കാണാം. മലയാളത്തിലേക്ക് മഡോണ തിരിച്ചുവരവ് നടത്തുമെന്നാണ് സൂചന.