New Updates
  • എബിസിഡി തെലുങ്കിൽ എത്തിയപ്പോൾ, ട്രെയിലർ കാണാം

  • ഗ്രാന്‍ഡ് ഫാദറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

  • ആട്ടുതൊട്ടിൽ, അതിരനിലെ വീഡിയോ ഗാനം

  • കുട്ടിമാമ ഫസ്റ്റ് ലുക്ക് പോസ്റ്റർ

  • മമ്മൂട്ടി ചിത്രം ഉണ്ടയുടെ ഫസ്റ്റ്‌ലുക്ക്

  • മമ്മൂട്ടി ചിത്രം ഉണ്ടയുടെ ഫസ്റ്റ് ലുക്ക് നാളെ എത്തും

  • സൂര്യ-മോഹന്‍ലാല്‍ ചിത്രം കാപ്പാനിന്റെ ടീസര്‍

  • അയ്യപ്പനും കോശിയും- റിട്ടയേര്‍ഡ് ഹവില്‍ദാറായി പ്രിഥ്വിരാജ്

  • ഫൈറ്റിലെ മമ്മൂട്ടിയുടെ ഡെഡിക്കേഷന്‍- ലൊക്കേഷന്‍ വിഡിയോ

  • ദീപ്തി സതിയുടെ പുതിയ ഫോട്ടോഷൂട്ട് വിഡിയോ

മധുരരാജ ആദ്യദിനത്തിൽ 9.12 കോടി

പൂര്‍ണമായും മാസ് ഘടകങ്ങളും വിനോദ ഘടകങ്ങളും കൂട്ടിയിണക്കി ഒരുക്കിയ ചിത്രത്തില്‍ വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂട്ടി എത്തിയതിനെ ആഘോഷമാക്കുകയാണ് തിയറ്ററുകള്‍. വൈശാഖ് സംവിധാനം ചെയ്ത മധുരരാജയ്ക്ക് അന്ന് അവിടെ ചായ വേണ്ട നമുക്ക് ലഭിച്ചത് മികച്ച വരവേല്‍പ്പ്. എല്ലാ പ്രമുഖ സെന്ററുകളിലും തുടർച്ചയായി ഹൗസ്ഫുൾ ബോർഡുകൾ ഉയരുകയാണ്. ഇപ്പോൾ ചിത്രത്തിൻറെ ആദ്യദിന കളക്ഷൻ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ആഗോള കളക്ഷനായി 9.12 കോടി രൂപയാണ് ചിത്രം ആദ്യദിനത്തിൽ നേടിയിട്ടുള്ളത്. കേരളത്തിൽനിന്ന് 4.2 കോടിയും മറ്റ് ഇന്ത്യൻ സെൻററുകളിൽ നിന്ന് 1.4 കോടി രൂപയും ജിസിസി രാഷ്ട്രങ്ങളിൽനിന്ന് 2.9 കോടിയും യുഎസിൽ നിന്ന് 21 ലക്ഷവും യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് 11 ലക്ഷം ചിത്രം ആദ്യദിനത്തിൽ നേടി. മറ്റ് വിദേശ സെൻററുകളിൽ നിന്ന് 30 ലക്ഷം രൂപയും ചിത്രം കളക്ട് ചെയ്തിട്ടുണ്ട്.

പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയ ആക്ഷനില്‍ മമ്മൂട്ടിയുടെ പ്രകടനവും പശ്ചാത്തല സംഗീതവും കോമഡിയുമെല്ലാം പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്.
5.7 ലക്ഷം രൂപയാണ് ചിത്രം കൊച്ചി മള്‍ട്ടിയില്‍ നിന്ന് നേടിയത്. തിരുവനന്തപുരം പ്ലക്‌സുകളില്‍ നിന്ന് മൊത്തമായി 9 ലക്ഷം രൂപയ്ക്കു മുകളില്‍ നിന്ന് നേടി. ബെംഗളൂരു, ചെന്നൈ തുടങ്ങിയ സെന്ററുകളിലും ഗള്‍ഫിലും മികച്ച തുടക്കമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ബുക്കിംഗ് തുടങ്ങാന്‍ വൈകിയതും പല തിയറ്ററുകളും അവസാനം മാത്രം കൂട്ടിച്ചേര്‍ക്കപ്പെട്ടതും ആദ്യ ദിന കളക്ഷനെ ചെറിയ തോതില്‍ ബാധിച്ചിട്ടുണ്ട്. നൂറിലധികം ഷോകളാണ് ഇന്നലെ രാത്രി പ്രേക്ഷകരുടെ തിരക്ക് കാരണം പല തിയറ്ററുകളിലും കൂട്ടിച്ചേര്‍ത്തപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ നാലിനും ഷോകള്‍ നടന്ന തിയറ്ററുകളുണ്ട്.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *