New Updates
  • എബിസിഡി തെലുങ്കിൽ എത്തിയപ്പോൾ, ട്രെയിലർ കാണാം

  • ഗ്രാന്‍ഡ് ഫാദറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

  • ആട്ടുതൊട്ടിൽ, അതിരനിലെ വീഡിയോ ഗാനം

  • കുട്ടിമാമ ഫസ്റ്റ് ലുക്ക് പോസ്റ്റർ

  • മമ്മൂട്ടി ചിത്രം ഉണ്ടയുടെ ഫസ്റ്റ്‌ലുക്ക്

  • മമ്മൂട്ടി ചിത്രം ഉണ്ടയുടെ ഫസ്റ്റ് ലുക്ക് നാളെ എത്തും

  • സൂര്യ-മോഹന്‍ലാല്‍ ചിത്രം കാപ്പാനിന്റെ ടീസര്‍

  • അയ്യപ്പനും കോശിയും- റിട്ടയേര്‍ഡ് ഹവില്‍ദാറായി പ്രിഥ്വിരാജ്

  • ഫൈറ്റിലെ മമ്മൂട്ടിയുടെ ഡെഡിക്കേഷന്‍- ലൊക്കേഷന്‍ വിഡിയോ

  • ദീപ്തി സതിയുടെ പുതിയ ഫോട്ടോഷൂട്ട് വിഡിയോ

മധുരരാജയിലെ ഡോഗ് ഫൈറ്റ് ഒരുങ്ങിയത് ഇങ്ങനെ

ഒരു ഇടവേളയ്ക്കു ശേഷം മമ്മൂട്ടി ആരാധകര്‍ക്ക് ലഭിക്കുന്ന സമ്പൂര്‍ണ ആക്ഷന്‍ ട്രീറ്റാണ് മധുര രാജ. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ആക്ഷന്‍ ഒരുക്കുന്നത് മുന്‍ ചിത്രങ്ങളേക്കാള്‍ പ്രയാസകരമായിരുന്നു എന്നാണ് പീറ്റര്‍ ഹെയ്ന്‍ പറയുന്നത്. റോപ്പ് ഒഴിവാക്കിയുള്ള ആക്ഷന്‍ കൊറിയോഗ്രഫി ആയിരുന്നു എന്നതാണ് ഇതിന് പ്രധാന കാരണം. ഒരു രംഗത്തില്‍ പോലും ഡ്യൂപ്പ് ഉപയോഗിക്കാതെയാണ് മമ്മൂട്ടി ആക്ഷന്‍ രംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്. പുലിമുരുകന്‍ ഉള്‍പ്പടെയുള്ള ചിത്രങ്ങളില്‍ ഗ്രാഫിക്‌സിന്റെയും മറ്റും ഉപയോഗം ആക്ഷനെ സഹായിച്ചിരുന്നെങ്കില്‍ മധുര രാജയില്‍ 99 ശതമാനവും ലൈവായാണ് ആക്ഷന്‍ ചിത്രീകരിച്ചത്. നായ്ക്കളും ഉള്‍പ്പടെയുള്ളയും വിവിധ ആക്ഷന്‍ രംഗങ്ങളില്‍ കടന്നു വരുന്നുണ്ട്. നായ്ക്കൾ ഉൾപ്പെടുന്ന രംഗങ്ങൾ എങ്ങനെ ചിത്രീകരിച്ചു എന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് പീറ്റർ ഹെയ്ന്‍.

ഓരോ രംഗവും ചിത്രീകരിക്കുന്നതിനു മുമ്പ് കൃത്യമായി പ്രാക്റ്റീസ് ചെയ്ത് ഉറപ്പിക്കുമായിരുന്നു. ചില ഘട്ടങ്ങളില്‍ ഇത് മമ്മുക്കയ്ക്ക് അലോസരം സൃഷ്ടിക്കുന്നതു പോലെ തോന്നി. പക്ഷേ ആരാധകര്‍ ഇതാഗ്രഹിക്കുന്നു, അതിനാല്‍ കഷ്ടപ്പെടാന്‍ തയാറാണ് എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. ഏറ്റവും മികച്ച രീതിയില്‍ ആക്ഷന്‍ നിര്‍വഹിച്ചിട്ടുണ്ടെന്നും ഇത് തിയറ്ററില്‍ കാണാമെന്നും പീറ്റര്‍ ഹെയ്ന്‍ ഉറപ്പു നല്‍കുന്നു. നായ്ക്കളും ഉള്‍പ്പടെയുള്ളയും വിവിധ ആക്ഷന്‍ രംഗങ്ങളില്‍ കടന്നു വരുന്നുണ്ട്.
ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ തമിഴ് താരം ജയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 27 കോടി രൂപ ചെലവിട്ട് നെല്‍സണ്‍ ഐപ്പാണ് ചിത്രം നിര്‍മിച്ചത്.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *