മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മധുരരാജ ഷൂട്ടിംഗ് പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ഇതുവരെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റാണ് ചിത്രത്തിനുള്ളത്.
ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം നെല്‍സണ്‍ ഐപ്പാണ് നിര്‍മിക്കുന്നത്. 30 കോടി രൂപക്കടുത്താണ് ചിത്രത്തിന്റെ ബജറ്റ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയ ഒഫീഷ്യല്‍ പോസ്റ്ററുകള്‍ കാണാം
പ്രൊമോഷനും മികച്ച തുക ചിലവിടും. മികച്ച സാങ്കേതിക വിദഗ്ധരാണ് ചിത്രത്തിനു പിന്നില്‍ അണിനിരക്കുന്നത്. കൊച്ചിയിലായിരുന്നു അവസാനഘട്ട ഷൂട്ടിംഗ്.
ഏപ്രില്‍ 12ന് വിഷു റിലീസായി ഈ മാസ് എന്റര്‍ടെയ്‌നര്‍ തിയറ്ററുകളില്‍ എത്തുമെന്നാണ് വിവരം. അനുശ്രീ, ഷംന കാസിം, മഹിമ നമ്ബ്യാര്‍ തുടങ്ങിയവര്‍ നായികമാരാകുന്ന ചിത്രത്തില്‍ തമിഴ് യുവ താരം ജയും പ്രധാന വേഷത്തിലുണ്ട്.
ജഗപതി ബാബു ആണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. സിദ്ദിഖ്, നെടുമുടി വേണു, വിജയ രാഘവന്‍, സലിം കുമാര്‍, ബിജുക്കുട്ടന്‍, അജു വര്‍ഗീസ്, ധര്‍മജന്‍, എംആര്‍ ഗോപകുമാര്‍, കൈലാസ്, ബാല, മണിക്കുട്ടന്‍, നോബി, ബൈജു എഴുപുന്ന, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ജയന്‍ ചേര്‍ത്തല, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. ചിത്രത്തിന് പീറ്റര്‍ ഹെയ്‌നാണ് സംഘടനം ഒരുക്കിയത്.