മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായ സൂപ്പര്‍ഹിറ്റ് ചിത്രം ‘ചാര്‍ലി’യുടെ തമിഴ് റീമേക്ക് ‘മാര’ ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുന്നു. മാധവന്‍ നായകനാകുന്ന ചിത്രം ദിലിപ് കുമാറാണ് സംവിധാനം ചെയ്തത്. നേരത്തേ കല്‍ക്കി എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ദിലിപിന്‍റെ ആദ്യ ഫീച്ചര്‍ ഫിലിമാണിത്. ശ്രദ്ധ ശ്രീനാഥും ശിവദയും നായികമാരാകുന്നു.
ഡിസംബര്‍ 17ന് ചിത്രം ആമസോണ്‍ പ്രൈമില്‍ എത്തും. ശ്രദ്ധയാണ് മലയാളത്തില്‍ പാര്‍വതി കൈകാര്യം ചെയ്ത വേഷത്തില്‍ എത്തുന്നത്. അപര്‍ണ ഗോപിനാഥ് ചെയ്ത വേഷമാണ് ശിവദയ്ക്ക്. തമിഴില്‍ ആവശ്യമായ മാറ്റങ്ങളോടെയാണ് ചിത്രം ഒരുക്കകിയത് എന്നാണ് അണിയറക്കാര്‍ വ്യക്തമാക്കുന്നത്.
Maara is the Tamil remake of Malayalam super hit Charlie. Madhavan is playing the lead role in this Dhilip Kumar directorial. Amazon Prime release on Dec 17.