ശ്വേതാമേനോനെ നായികയാക്കി വൈറ്റൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെ.കെ.നായർ നിർമ്മിച്ച് ഋഷിപ്രസാദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ” മാതംഗി ” യിലെ ഗാനങ്ങളുടെ ഓഡിയോ പ്രകാശിതമായി. സംഗീതരത്നം കാഞ്ഞങ്ങാട് രാമചന്ദ്രനാണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്. ഋഷിപ്രസാദ് തന്നെ എഴുതിയ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് സോമസുന്ദരമാണ്.
കെ എസ് ചിത്രയും രൂപേഷും ആലപിച്ച ‘ തെന്നലേ തെന്നലേ ……’ എന്ന് തുടങ്ങുന്ന ഗാനം , സുജാതമോഹൻ ആലപിച്ച ‘മാർഗ്ഗഴി പ്രാവിനു പ്രണയം ….’, സുജാതയും രൂപേഷും ആലപിച്ച ‘അനുരാഗിയായ മുല്ലേ ….’, തുടങ്ങീ മൂന്ന് ഗാനങ്ങളുടെ ഓഡിയോ ആണ് റിലീസായത്. ഫാന്റസി ജോണറിലൊരുങ്ങുന്ന പ്രണയചിത്രത്തിൽ ശ്വേതാമേനോനു പുറമെ വിഹാൻ, റിയാസ്ഖാൻ , കോട്ടയം പ്രദീപ്, കുളപ്പുള്ളി ലീല , സുനിത ധൻരാജ്, രശ്മി ബോബൻ , പ്രിയങ്ക, കെ പി സുരേഷ്കുമാർ , ഗീത മാടായിപ്പാറ, മുരളി വായാട്ട് എന്നിവരും കഥാപാത്രങ്ങളാകുന്നു.
ബാനർ – വൈറ്റൽ പ്രൊഡക്ഷൻസ്, നിർമ്മാണം – ജെ കെ നായർ , രചന , സംവിധാനം – ഋഷിപ്രസാദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സി.പി കൃഷ്ണദാസ്, ഛായാഗ്രഹണം – ഉത്പൽ വി നായനാർ, ആക്ഷൻ -അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ – അരവിന്ദൻ കണ്ണൂർ, പി ആർ ഓ -അജയ് തുണ്ടത്തിൽ . തമിഴിലേക്കും തെലുങ്കിലേക്കും മൊഴിമാറ്റം നടത്തുന്ന ചിത്രത്തിന്റെ നിർണ്ണായകഘട്ടത്തിൽ തമിഴിലെ രണ്ട് പ്രശസ്ത താരങ്ങൾ അതിഥി വേഷത്തിലെത്തുന്നു.
Swetha Menon starrer Maathamgi’s Audio track launched . The Rishi Prasad directorial will have a Tamil version also.