വെങ്കട് പ്രഭുവിന്‍റെ സംവിധാനത്തില്‍ സിമ്പു എന്ന എസ്ടിആര്‍ നായകനായി എത്തുന്ന മാനാട് കേരളത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ്. ആദ്യവാരത്തില്‍ ചെറിയ റിലീസായി എത്തിയ ചിത്രം കൂടുതല്‍ തിയറ്ററുകളിലേക്കും പ്രദേശങ്ങളിലേക്കും എത്തി. കല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന ചിത്രം വലിയ കാന്‍വാസിലാണ് ഒരുക്കിയത്. ആഗോള തലത്തില്‍ ചിത്രം 70 കോടിക്ക് അടുത്ത് സ്വന്തമാക്കിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ നല്‍കുന്ന വിവരം.
ഒരു യഥാര്‍ത്ഥ വ്യക്തിത്വത്തെ അധികരിച്ചാണ് സിമ്പുവിന്‍റെ അബ്ദുള്‍ ഖാലിഖ് എന്ന കഥാപാത്രം രൂപപ്പെടുത്തിയിരിക്കുന്നത്. വ്യക്തി ജീവിതത്തിലും കരിയറിലും അല്‍പ്പകാലമായി പ്രതിസന്ധികള്‍ നേരിട്ടിരുന്ന സിമ്പുവിന്‍റെ വലിയ തിരിച്ചുവരവായിരിക്കുകയാണ് ചിത്രം. വില്ലന്‍ വേഷത്തില്‍ എസ് ജെ സൂര്യയുടെ പ്രകടനവും കൈയടി നേടുന്നു. എസ്‌എ ചന്ദ്രശേഖര്‍, കരുണാസ്, ഭാരതിരാജ, പ്രേംജി അമരന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന് റിച്ചാര്‍ഡ് എം നാഥന്‍ ക്യാമറ ചലിപ്പിക്കുന്നു. യുവന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം. സ്റ്റണ്ട് സില്‍വ സംഘടനമൊരുക്കുന്നു.
Here is the 3rd week Kerala theater list for Venkat Prabhu directorial Maanaadu. Simbu aka STR starrer getting positive reviews from all over.