
മലയാളത്തില്‍ ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും ഉയര്‍ന്ന മുടക്കുമുതലുമായി എത്തുന്ന മാമാങ്കത്തില്‍ മമ്മൂട്ടി കൈകാര്യം ചെയ്യുന്ന കഥാപാത്രം സംബന്ധിച്ച് റിലീസിനോട് അടുക്കുമ്പോഴും അണിയറ പ്രവര്‍ത്തകര്‍ വളരേ കുറച്ച് കാര്യങ്ങള്‍ മാത്രമാണ് പറയുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്കും മമ്മൂട്ടിയുടെ ഷൂട്ടിംഗ് സ്റ്റില്ലുകളും സോഷ്യല്‍ മീഡിയയെ പിടിച്ചുകുടുക്കിയപ്പോഴും കഥാപാത്രത്തിന്റെ പേരു പുറത്തുവിട്ടിട്ടില്ല. ഇതു സംബന്ധിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ സംവിധായകന് എം പദ്മകുമാറിനോട് ചോദ്യമുയര്‍ന്നപ്പോള്‍ അതിന് നവംബര്‍ 21 വരെയ കാത്തിരിക്കണമെന്ന മറുപടിയാണ് നല്‍കിയത്. കൃത്യമായ പേരില്ലാതെ ഒളിച്ചുകഴിയുന്ന ഒരു കഥാപാത്രമാണ് ഇതെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വ്യത്യസ്ത മാനസിക സംഘര്‍ഷങ്ങളിലൂടെയും വൈകാരികതകളിലൂടെയും കടന്നുപോകുന്ന കഥാപാത്രമാണിത്. നാലു ഗെറ്റപ്പുകളിലാണ് മമ്മൂട്ടി എത്തുന്നത്. ഇതില്‍ അരമണിക്കൂറോളം സ്ത്രൈണ വേഷവുമുണ്ടെന്നാണ് നേരത്തേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത്. ഇക്കാര്യം സംബന്ധിച്ച ചോദ്യവും എം പദ്മകുമാര്‍ തള്ളിക്കളഞ്ഞിട്ടില്ല. 21ന് അറിയാനാകും എന്നാണ് മറുപടി നല്‍കിയത്. മാമാങ്കം സിനിമ സംബന്ധിച്ച് ഗൂഗിളില്‍ ഏറ്റവുമധികം പേര് തിരയുന്ന ചില കാര്യങ്ങള്‍ എന്ന നിലയ്ക്കാണ് ഈ ചോദ്യങ്ങള്‍ ഉയര്‍ന്നത്.
എം പദ്മകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം പതിനെട്ടാം നൂറ്റാണ്ടില്‍ നിലനിന്ന മാമാങ്കത്തെയും ചാവേറുകളെയുമാണ് പ്രമേയമാക്കുന്നത്. ഉണ്ണി മുകുന്ദനും പ്രധാന വേഷത്തിലുണ്ട്. തിരക്കഥാകൃത്ത് കൂടിയായ സജിവ് പിള്ളയുടെ സംവിധാനത്തിലാണ് ചിത്രം ആരംഭിച്ചതെങ്കിലും നിര്മാതാവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് നിലവില്‍ സജീവ് പിള്ളയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കി. സജിവ് എഴുതിയ തിരക്കഥ പുതുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. സംഭാഷണങ്ങളും ശങ്കറിന്റേതായിരിക്കും. കനിഹ, അനു സിതാര, തരുണ്‍ രാജ് അറോറ, പ്രാചി ടെഹ്ലാന്, സുദേവ് നായര്‍, സിദ്ദിഖ്, അബു സലിം, സുധീര്‍ സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
Mammootty playing a different layer character in Mamangam. The movie directing M Padmakumar is producing by Venu Kunnappilly. Nov 21 release.