ലൂസിഫര്‍ ഹിന്ദിയില്‍ വെബ് സീരീസ് ആകാനൊരുങ്ങുന്നു, പ്രഖ്യാപനം ഉടന്‍

മലയാളത്തില്‍ എക്കാലത്തെയും വലിയ ബിസിനസ് സ്വന്തമാക്കിയ ചിത്രം ലൂസിഫര്‍ ഹിന്ദിയില്‍ വെബ് സീരീസായി പുനര്‍ നിര്‍മിക്കാനുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍. ഈ ചിത്രത്തിലൂടെ മലയാളത്തില്‍ സംവിധാനത്തിലേക്ക് കൂടി കടന്ന പൃഥ്വിരാജാണ് ഇക്കാര്യം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഒരു മുന്‍നിര ഒടിടി പ്ലാറ്റ്‍ഫോമാണ് ഹിന്ദിയില്‍ വെബ്‍സീരീസ് ഒരുക്കുന്നതിനായി പൃഥ്വിയെ സമീപിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്ന് താരം പറയുന്നു.
സംവിധായകനെന്ന നിലയിലും നടനെന്ന നിലയിലും മലയാളത്തില്‍ തനിക്ക് മുന്നിലുള്ള പ്രൊജക്റ്റുകള്‍ക്കിടയില്‍ നിന്ന് വെബ്‍സീരീസിനായി സമയം കണ്ടെത്തുകയാണ് പൃഥ്വിക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. താന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ബ്രോഡാഡിയുടെ തിരക്കിലാണ് ഇപ്പോള്‍ പൃഥ്വിയുള്ളത്. മോഹന്‍ലാലിനൊപ്പം പൃഥ്വിയും ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തുന്നു.
എട്ടു ഭാഗങ്ങളായി ഹിന്ദിയില്‍ ലൂസിഫര്‍ ഒരുക്കുന്നതിനാണ് പദ്ധതി. മലയാളത്തില്‍ ലൂസിഫറിന്‍റെ രണ്ടാം ഭാംഗം എമ്പുരാനും പൃഥ്വിക്ക് മുന്നിലുണ്ട്. മലയാളത്തിലും ആദ്യം 3 ഭാഗങ്ങളായാണ് ലൂസിഫര്‍ പദ്ധതിയിട്ടിരുന്നത്. ആദ്യഭാഗം ഒരു പൂര്‍ണതയോടെ ഒരുക്കി അതിന്‍റെ ഫലത്തിന് അനുസരിച്ച് പിന്നീട് മറ്റ് ഭാഗങ്ങള്‍ ഒരുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
A leading OTT platform is in talk with Prithviraj SUkumaran to remake his directorial debut film Lucifer in Hindi as a web series.